---
title: "അധ്യാപകരുടെ സമരം ; തിരുമറയൂർ നൈപുണ്യ സെൻ്റ് മൈക്കിൾസ് പബ്ലിക് സ്‌കൂളിൽ പരീക്ഷ മുടങ്ങി"
english_title: "Teachers' strike; Examinations at Thirumarayoor Naipunya St. Michael's Public School postponed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348000/teachers-strike-examinations-at-thirumarayoor-naipunya-st-michaels-public-school-postponed"
published_at: "2026-03-16T12:41:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7ad5635f5c_Untitled-10.jpg"
keywords: []
---

# അധ്യാപകരുടെ സമരം ; തിരുമറയൂർ നൈപുണ്യ സെൻ്റ് മൈക്കിൾസ് പബ്ലിക് സ്‌കൂളിൽ പരീക്ഷ മുടങ്ങി

> **Lead Summary:** **പിറവം:** തിരുമറയൂർ നൈപുണ്യ സെൻ്റ് മൈക്കിൾസ് പബ്ലിക് സ്‌കൂളിൽ പരീക്ഷ മുടങ്ങി. അധ്യാപകരുടെ സമരത്തെ തുടർന്നാണ് സ്‌കൂളിൽ പരീക്ഷ മുടങ്ങിയത്.

## Article Content

**പിറവം:** തിരുമറയൂർ നൈപുണ്യ സെൻ്റ് മൈക്കിൾസ് പബ്ലിക് സ്‌കൂളിൽ പരീക്ഷ മുടങ്ങി. അധ്യാപകരുടെ സമരത്തെ തുടർന്നാണ് സ്‌കൂളിൽ പരീക്ഷ മുടങ്ങിയത്.

ഇതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്. ലാഭകരമല്ലെന്ന കാരണത്താൽ മാനേജ്മെൻറ് അടച്ചുപൂട്ടാൻ തീരുമാനിച്ചതിനെ തുടർന്നാണ് സ്‌കൂളിൽ പ്രതിസന്ധി ഉടലെടുത്തത്. അർഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അധ്യാപകരും ജീവനക്കാരും സമരം ആരംഭിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പരീക്ഷ മുടങ്ങിയതിനെ തുടർന്ന് സ്കൂ‌ളിന് മുമ്പിൽ രക്ഷിതാക്കളും കുട്ടികളും പ്രതിഷേധവുമായി രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348000/teachers-strike-examinations-at-thirumarayoor-naipunya-st-michaels-public-school-postponed)