---
title: "ഭാര്യയെ സ്ഥിരമായി ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തി ;  യുവാവിനെ വിളിച്ചുവരുത്തി മര്‍ദ്ദിച്ച് കൊലപ്പെടുത്തി"
english_title: "Wife was harassed by constant phone calls; young man was summoned, beaten and killed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/347982/wife-was-harassed-by-constant-phone-calls-young-man-was-summoned-beaten-and-killed"
published_at: "2026-03-16T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7a339c7144_Untitled-17.jpg"
keywords: []
---

# ഭാര്യയെ സ്ഥിരമായി ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തി ;  യുവാവിനെ വിളിച്ചുവരുത്തി മര്‍ദ്ദിച്ച് കൊലപ്പെടുത്തി

> **Lead Summary:** ചാത്തന്നൂര്‍: ഭാര്യയെ സ്ഥിരമായി ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവിനെ വിളിച്ചുവരുത്തി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കൊട്ടിയം ഉമയനല്ലൂർ ദിലീപ് ഭവനിൽ ദിലീപ് ആണ് മരിച്ചത്. സംഭവത്തില്‍ കല്ലുവാതുക്കല്‍ സ്വദേശികളായ വരുണ്‍, ഭാര്യ സോന എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

ചാത്തന്നൂര്‍: ഭാര്യയെ സ്ഥിരമായി ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവിനെ വിളിച്ചുവരുത്തി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കൊട്ടിയം ഉമയനല്ലൂർ ദിലീപ് ഭവനിൽ ദിലീപ് ആണ് മരിച്ചത്. സംഭവത്തില്‍ കല്ലുവാതുക്കല്‍ സ്വദേശികളായ വരുണ്‍, ഭാര്യ സോന എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പൊലീസ് പറയുന്നത് ഇങ്ങനെ, വേളമാനൂർ സ്വദേശിനിയായ യുവതിക്ക് മരണപ്പെട്ട ദിലീപ് ഫോണിലൂടെ നിരന്തരം മെസ്സേജ് അയച്ച് ശല്യപ്പെടുത്തിയിരുന്നു. ഇത് യുവതി ഭർത്താവിനോട് പറഞ്ഞു.തുടർന്ന് ഞായറാഴ്ച ഉച്ചയോടെ ദിലീപിനെ യുവതിയുടെ ഭർത്താവ് സംസാരിക്കുന്നതിനായി തൻ്റെ സുഹൃത്ത് വാടകയ്ക്ക് താമസിക്കുന്ന ഉളിയനാടുള്ള വീടിന് സമീപത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നു.

സ്ഥലത്തെത്തിയ ദിലീപിനെ ചോദ്യം ചെയ്യുകയും തുടർന്ന് മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തിൽ പരിക്കേറ്റ ദിലീപ് കുഴഞ്ഞു വീണു. കുഴഞ്ഞ് വീണ ദിലീപിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചാത്തന്നൂർ പൊലീസ് അന്വേഷണം നടത്തിവരികയാണ്.ദിലീപിൻ്റ മൃതദേഹം പeരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ വെച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/347982/wife-was-harassed-by-constant-phone-calls-young-man-was-summoned-beaten-and-killed)