---
title: "പിറവത്ത് പോലീസ് ജീപ്പ് തകർത്ത് പോലീസിനെ ആക്രമിച്ചയാൾ പിടിയിൽ"
english_title: "Man arrested for vandalizing police jeep and attacking police in Piravath"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/347960/man-arrested-for-vandalizing-police-jeep-and-attacking-police-in-piravath"
published_at: "2026-03-16T10:39:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b79273182ca_hiiouioj.jpg"
keywords: []
---

# പിറവത്ത് പോലീസ് ജീപ്പ് തകർത്ത് പോലീസിനെ ആക്രമിച്ചയാൾ പിടിയിൽ

> **Lead Summary:** **പിറവം : ** പോലീസ് ജീപ്പ് തകർത്ത് പോലീസിനെ ആക്രമിച്ചയാൾ പിടിയിൽ.പിറവം പോലീസ് സ്റ്റേഷനിലെ വാഹനമാണ് അക്രമാസക്തനായ മധ്യവയസ്‌കൻ തകർത്തത്. 

## Article Content

**പിറവം : ** പോലീസ് ജീപ്പ് തകർത്ത് പോലീസിനെ ആക്രമിച്ചയാൾ പിടിയിൽ.പിറവം പോലീസ് സ്റ്റേഷനിലെ വാഹനമാണ് അക്രമാസക്തനായ മധ്യവയസ്‌കൻ തകർത്തത്. 

ഇന്നലെ രാത്രി 7.30 ഓടെ പാലചുവട്ടിൽ ആണ് സംഭവം. പ്രദേശവാസിയായ ചാക്കോയാണ് പിടിയിൽ ആയത്. പാലച്ചുവട് ജങ്ഷനിൽ പ്രതി അക്രമാസക്തനായി നിൽക്കുന്നതായി നാട്ടുകാരുടെ പരാതിയെ തുടർന്ന് പിറവം പോലീസ് സ്ഥലത്തെത്തിയതായിരുന്നു. തുടർന്ന് ഇയാളെ വാഹനത്തിൽ കയറ്റാനുള്ള ശ്രമത്തിലാണ് ജീപ്പിന്റെ ഗ്ലാസ് തകർത്തത്.

ഒരു പോലീസ് ഓഫീസർക്കും പരുക്കേറ്റു. തുടർന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ പരിശോധനക്കായി പിറവം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയയായിരുന്നു. ആശുപത്രിയിലും ഇയാൾ അസഭ്യവർഷവും അക്രമവും തുടർന്നു. ഇവിടെ നിന്നും വാഹനത്തിൽ കയറ്റാനുള്ള ശ്രമത്തെയും ഇദ്ദേഹം ചെറുത്തു. ഒരു പോലീസ് ഉദ്യോഗസ്ഥന് ഇവിടെ വച്ച് ചവിട്ടേറ്റു. തുടർന്ന് ബലം പ്രയോഗിച്ചാണ് വാഹനത്തിൽ കയറ്റിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/347960/man-arrested-for-vandalizing-police-jeep-and-attacking-police-in-piravath)