---
title: " ഇനി സദ്യ ഉണ്ടാവില്ല ?  വിവാഹം വിഷമത്തിലാകും"
english_title: "There will be no more dinners? The marriage will be in trouble."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/347798/there-will-be-no-more-dinners-the-marriage-will-be-in-trouble"
published_at: "2026-03-15T10:32:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b63db8c7212_1000530933.png"
keywords: []
---

#  ഇനി സദ്യ ഉണ്ടാവില്ല ?  വിവാഹം വിഷമത്തിലാകും

> **Lead Summary:** കൊച്ചി : പാചകവാതക പ്രതിസന്ധിയിൽ കാറ്ററിങ് രംഗവും പ്രതിസന്ധിയിൽ. ഓർഡറുകൾ സ്വീകരിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് ഈ മേഖലയിലുള്ളവർ.

## Article Content

കൊച്ചി : പാചകവാതക പ്രതിസന്ധിയിൽ കാറ്ററിങ് രംഗവും പ്രതിസന്ധിയിൽ. ഓർഡറുകൾ സ്വീകരിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് ഈ മേഖലയിലുള്ളവർ.

ഇതിനകം ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ദിവസം ഏഴ് പരിപാടികൾവരെ ചെയ്തിരുന്ന സ്ഥാനത്ത് രണ്ടും മൂന്നുമായി കുറയ്ക്കേണ്ടിവന്നു. വിഭവങ്ങളുടെ എണ്ണവും കുറച്ചു. വിറകടുപ്പിലേക്ക് മാറുന്നതും പ്രായോഗികമല്ല. ചില വിഭവങ്ങൾ തയ്യാറാക്കാൻ വിറകടുപ്പ് വഴി സാധിക്കില്ല.

നിലവിലുള്ള പാചകക്കാർക്ക് ഇത്തരം രീതിയിൽ ഭക്ഷണം പാകം ചെയ്യാൻ അറിയാത്തതും പ്രശ്‌നമാണെന്ന് നിള കാറ്ററേഴ്സ് വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ പറഞ്ഞു. ശേഷിക്കുന്ന പാചകവാതകവുംകൂടി തീരുന്നതോടെ മേഖല പൂർണമായി സ്‌തംഭിക്കും. വിവാഹം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ, വിവിധ സംഘടനകളുടെ സമ്മേളനങ്ങൾ ഉൾപ്പെടെയുള്ള പരിപാടികളെ ഇത് പ്രതികൂലമായി ബാധിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/347798/there-will-be-no-more-dinners-the-marriage-will-be-in-trouble)