---
title: "മീൻപിടിക്കുന്നതിനിടെ തർക്കം ; വിദ്യാർത്ഥിക്ക് കുത്തേറ്റു"
english_title: "Student stabbed in dispute while fishing."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/347775/student-stabbed-in-dispute-while-fishing"
published_at: "2026-03-15T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b61b2b4598f_1000378003.png"
keywords: []
---

# മീൻപിടിക്കുന്നതിനിടെ തർക്കം ; വിദ്യാർത്ഥിക്ക് കുത്തേറ്റു

> **Lead Summary:** പാലക്കാട് : മീൻപിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ വിദ്യാർത്ഥിക്ക് കുത്തേറ്റു. പാലക്കാട് മലമ്പുഴ മുകൈ പുഴപ്പാലത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ചെമ്പൈ സംഗീത കോളേജിലെ ഒന്നാംവർഷ വിദ്യാർഥി കോഴിക്കോട് സ്വദേശിയായ കൗശിക്കിനാണ് കുത്തേറ്റത്.

## Article Content

പാലക്കാട് : മീൻപിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ വിദ്യാർത്ഥിക്ക് കുത്തേറ്റു. പാലക്കാട് മലമ്പുഴ മുകൈ പുഴപ്പാലത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ചെമ്പൈ സംഗീത കോളേജിലെ ഒന്നാംവർഷ വിദ്യാർഥി കോഴിക്കോട് സ്വദേശിയായ കൗശിക്കിനാണ് കുത്തേറ്റത്.

പാലക്കാട് കടുക്കാങ്കുന്നം സ്വദേശി കിരണാണ് ആക്രമിച്ചത്. പുഴപ്പാലത്തിന് സമീപത്ത് ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെയാണ് കിരൺ കൗശിക്കിനെ ആക്രമിച്ചത്.

കൗശിക്കിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളാണ് വിദ്യാർത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ കിരണിനെ കണ്ടെത്താൻ പാലക്കാട് ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/347775/student-stabbed-in-dispute-while-fishing)