---
title: "ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി "
english_title: "Goon leader hacked to death in broad daylight."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/347654/goon-leader-hacked-to-death-in-broad-daylight"
published_at: "2026-03-14T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b517c397a77_1000530120.jpg"
keywords: []
---

# ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി 

> **Lead Summary:** കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. അലുവ അതുലിനെയാണ് ക്രൂരമായി വെട്ടിക്കൊന്നത്.

## Article Content

കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. അലുവ അതുലിനെയാണ് ക്രൂരമായി വെട്ടിക്കൊന്നത്.

നേരത്തെ ഗുണ്ടാ നേതാവായിരുന്ന ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അതുൽ. ഈ കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇയാൾ ആക്രമണത്തിന് ഇരയായത്.

സ്റ്റേഷനിൽ നിന്ന് മടങ്ങി വരുമ്പോൾ ആയിരുന്നു അതുലിനെ ലക്ഷ്യമിട്ടുള്ള ആക്രമണം. നാട്ടുകാർ എല്ലാം നോക്കി നിൽക്കെ ആയിരുന്നു അതുലിനെ വെട്ടിക്കൊന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/347654/goon-leader-hacked-to-death-in-broad-daylight)