---
title: "പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു"
english_title: "College student drowns in river while bathing."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/347570/college-student-drowns-in-river-while-bathing"
published_at: "2026-03-14T08:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4cc1de0180_1000405685.png"
keywords: []
---

# പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

> **Lead Summary:** രാജപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു.

## Article Content

രാജപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു.

കാരാക്കോട് തോണിക്കല്ല് സ്വദേശി അശ്വിൻ രാജ് (19) ആണ് അന്തരിച്ചത്. രാജപുരം സെൻ്റ് പയസ് ടെൻത് കോളേജിലെ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ അശ്വിൻ, ഇന്നലെ വൈകിട്ട് ആറുമണിയോടെ സഹപാഠികൾക്കൊപ്പം പുഴയിൽ എത്തിയപ്പോഴായിരുന്നു അപകടം.

കുളി കഴിഞ്ഞ് കരയ്ക്ക് കയറിയ ശേഷം, ഒഴുക്കിൽപ്പെട്ട ബക്കറ്റ് തിരിച്ചെടുക്കാൻ വേണ്ടി പുഴയിലേക്ക് വീണ്ടും ഇറങ്ങിയ അശ്വിൻ അപകടത്തിൽപ്പെടുകയായിരുന്നു.

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്. ഉടൻ തന്നെ പൂടംങ്കല്ല് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രവീന്ദ്രൻ - ഗിരിജ ദമ്പതികളുടെ മകനാണ് അശ്വിൻ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/347570/college-student-drowns-in-river-while-bathing)