---
title: "ഡാമില്‍ ഭര്‍ത്താവിനൊപ്പം കുളിക്കാന്‍ എത്തിയ യുവതിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Woman found drowned after going to bathe with husband in dam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/347229/woman-found-drowned-after-going-to-bathe-with-husband-in-dam"
published_at: "2026-03-12T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b272af9b1fb_rfsrfswf.jpg"
keywords: []
---

# ഡാമില്‍ ഭര്‍ത്താവിനൊപ്പം കുളിക്കാന്‍ എത്തിയ യുവതിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** തിരുവനന്തപുരം: ഡാമില്‍ ഭര്‍ത്താവിനൊപ്പം കുളിക്കാന്‍ എത്തിയ യുവതിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പന്ത കാഞ്ചിമൂട് നിതിന്‍ ഭവനില്‍ നിതിന്റെ ഭാര്യ സിമി ആണ് മരിച്ചത്.

## Article Content

തിരുവനന്തപുരം: ഡാമില്‍ ഭര്‍ത്താവിനൊപ്പം കുളിക്കാന്‍ എത്തിയ യുവതിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പന്ത കാഞ്ചിമൂട് നിതിന്‍ ഭവനില്‍ നിതിന്റെ ഭാര്യ സിമി ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെ തിരുവനന്തപുരം നെയ്യാറിലാണ് സംഭവം . നെയ്യാർ ഡാമിനടുത്തുള്ള വീട്ടില്‍ നിന്നും നിതിനൊപ്പം നെയ്യാര്‍ ജലസംഭരണിയില്‍ കുളിക്കാന്‍ എത്തിയതായിരുന്നു സിമി. ഇതിനിടെ സോപ്പ് എടുക്കാന്‍ മറന്നുപോയതിനാൽ നിതിൻ തിരികെ വീട്ടിലേക്ക് പോയി. തിരിച്ചെത്തിയപ്പോൾ സിമിയെ കാണാൻ കഴിഞ്ഞില്ലെന്നാണ് നിതിൻ പൊലീസിനോട് പറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/347229/woman-found-drowned-after-going-to-bathe-with-husband-in-dam)