---
title: "ഭിന്നശേഷിക്കാരനായ 4 വയസുകാരനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടത്തി"
english_title: "4-year-old disabled boy found dead after falling into well."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/347070/4-year-old-disabled-boy-found-dead-after-falling-into-well"
published_at: "2026-03-11T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b14204a8641_1000527167.png"
keywords: []
---

# ഭിന്നശേഷിക്കാരനായ 4 വയസുകാരനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടത്തി

> **Lead Summary:** ഭിന്നശേഷിക്കാരനായ 4 വയസുകാരനെ കിണറ്റിൽ വീണ് മരിച്ചു.

## Article Content

ഭിന്നശേഷിക്കാരനായ 4 വയസുകാരനെ കിണറ്റിൽ വീണ് മരിച്ചു.

വാണിയമ്പലം ശാന്തിനഗർ പെരുമുണ്ടശ്ശേരി ശ്രിജിൽകുമാറിൻ്റെ മകൻ അനന്തു ആണ് മരിച്ചത്. ബുധനാഴ്‌ച പകൽ 10 മണിയോടെ കുട്ടിയെ കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിൽ വീട്ടുമുറ്റത്തെ ആൾമറയുള്ള കിണറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മാതാവ്: ദിവ്യ. സഹോദരങ്ങൾ: ആര്യ ദേവ്, ആര്യ നന്ദു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/347070/4-year-old-disabled-boy-found-dead-after-falling-into-well)