---
title: " പാചകവാതക സിലിണ്ടറിൽ ഗ്യാസിന് പകരം പച്ചവെള്ളം ലഭിച്ചതായി പരാതി"
english_title: "Complaint of receiving green water instead of gas in cooking gas cylinder"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/347030/complaint-of-receiving-green-water-instead-of-gas-in-cooking-gas-cylinder"
published_at: "2026-03-11T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b12e302f66a_eriikgb.jpg"
keywords: []
---

#  പാചകവാതക സിലിണ്ടറിൽ ഗ്യാസിന് പകരം പച്ചവെള്ളം ലഭിച്ചതായി പരാതി

> **Lead Summary:** **ആലപ്പുഴ:** പാചകവാതക സിലിണ്ടറിൽ ഗ്യാസിന് പകരം പച്ചവെള്ളം ലഭിച്ചതായി പരാതി. ആലപ്പുഴ പുന്നപ്ര കുറവൻതോട് ‘ഒരുമ’ ഫുഡ് പ്രോഡക്ട്സ് ഉടമ കബീർ റഹ്മാനിയക്കാണ് വെള്ളം നിറഞ്ഞ സിലിണ്ടർ ലഭിച്ചത്. ആലപ്പുഴയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഏജൻസിയിൽ നിന്നാണ് സിലിണ്ടർ വാങ്ങിയതെന്ന് കബീർ പറയുന്നു.

## Article Content

**ആലപ്പുഴ:** പാചകവാതക സിലിണ്ടറിൽ ഗ്യാസിന് പകരം പച്ചവെള്ളം ലഭിച്ചതായി പരാതി. ആലപ്പുഴ പുന്നപ്ര കുറവൻതോട് ‘ഒരുമ’ ഫുഡ് പ്രോഡക്ട്സ് ഉടമ കബീർ റഹ്മാനിയക്കാണ് വെള്ളം നിറഞ്ഞ സിലിണ്ടർ ലഭിച്ചത്. ആലപ്പുഴയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഏജൻസിയിൽ നിന്നാണ് സിലിണ്ടർ വാങ്ങിയതെന്ന് കബീർ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ച 1,880 രൂപ നൽകിയാണ് കബീർ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടർ വാങ്ങിയത്. സ്ഥാപനത്തിൽ ചപ്പാത്തി ഉണ്ടാക്കുന്നതിനിടെ ​ഗ്യാസ് അടുപ്പിലെ തീ തനിയെ കെട്ടുപോയി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സിലിണ്ടറിൽ ഗ്യാസിന് പകരം വെള്ളമാണെന്ന് കണ്ടെത്തിയത്. വാൽവ് തുറന്ന് പരിശോധിച്ചപ്പോൾ വെള്ളം പുറത്തേക്ക് വരികയായിരുന്നു.

38.1 കിലോ തൂക്കമുള്ള സിലിണ്ടറിൽ 19.1 കിലോ പാചകവാതകമാണ് ഉണ്ടാവേണ്ടത്. ഇതിൽ 9 കിലോ ഉപയോഗിച്ച ശേഷം ബാക്കി വന്ന 10 കിലോയും പച്ചവെള്ളമായിരുന്നുവെന്ന് ഉടമ പറയുന്നു. എന്നാൽ സംഭവത്തിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നു ഒന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് ഗ്യാസ് ഏജൻസിയുടെ വിശദീകരണം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/347030/complaint-of-receiving-green-water-instead-of-gas-in-cooking-gas-cylinder)