---
title: "പ്രധാനമന്ത്രിയുടെ സന്ദർശനം ; കൊച്ചിയിൽ ഇന്ന് ഗതാഗതനിയന്ത്രണം , ഈ വഴികളിൽ കൂടി യാത്ര അനുവദിക്കില്ല"
english_title: "Prime Minister's visit; Traffic restrictions in Kochi today, travel will not be allowed on these routes."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/346971/prime-ministers-visit-traffic-restrictions-in-kochi-today-travel-will-not-be-allowed-on-these-routes"
published_at: "2026-03-11T11:02:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b0ff4fc5606_Untitled-1.jpg"
keywords: []
---

# പ്രധാനമന്ത്രിയുടെ സന്ദർശനം ; കൊച്ചിയിൽ ഇന്ന് ഗതാഗതനിയന്ത്രണം , ഈ വഴികളിൽ കൂടി യാത്ര അനുവദിക്കില്ല

> **Lead Summary:** കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഗതാഗതനിയന്ത്രണം.

## Article Content

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഗതാഗതനിയന്ത്രണം.

രാവിലെ 11.00 മണി മുതൽ വൈകിട്ട് 04.00 മണിവരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയിൽ നേവൽ ബേസ്, തേവര, എം.ജി റോഡ്, അറ്റ്ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജംഗ്ഷൻ, ബി.ടി.എച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ്, മറൈൻ ഡ്രൈവ്, ഹൈക്കോടതി ജംഗ്ഷൻ, ബാനർജി റോഡ്, കച്ചേരിപ്പടി, കലൂർ, പാലാരിവട്ടം ഭാഗങ്ങളിലും, NH-66 ചേരാനെല്ലൂർ മുതൽ വൈറ്റില വരെയും, NH-544-ൽ കളമശ്ശേരി മുട്ടം മുതൽ ഇടപ്പള്ളി വരെയും തുടങ്ങിയ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണവും, ഡ്രോൺ നിയന്ത്രണവും ഉണ്ടായിരിക്കുന്നതാണ്. വാഹനങ്ങൾ താഴെ പറയുന്ന രീതിയിൽ വഴി തിരിഞ്ഞ് പോകേണ്ടതാണ്.

ഹെവി ഗുഡ്‌സ് വാഹനങ്ങൾ / സർവീസ് ബസ് | കെ.എസ്.ആർ.ടി.സി ബസുകൾക്കുള്ള ഡൈവർഷൻഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തു നിന്നും എറണാകുളം, ആലുവ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തോപ്പുംപടി BOT പാലം, അലക്സാണ്ടർ പറമ്പിത്തറ പാലം വഴി കുണ്ടന്നൂർ ജംഗ്ഷൻ വൈറ്റില, പാലാരിവട്ടം NH 66 വഴി ആലുവയ്ക്ക് പോകേണ്ടതാണ്.

ആലുവ ഭാഗത്തു നിന്നും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ NH 544 നിന്നും ഇടപ്പള്ളി ഫ്ലൈ ഓവേറിന് മുന്നേ ഇടത്തോട്ട് തിരിഞ്ഞു Grand Mall നു മുന്നിലൂടെ NH 66 വഴി പാലാരിവട്ടം, വൈറ്റില കുണ്ടന്നൂർ ജംഗ്ഷൻ, കുണ്ടന്നൂർ പാലം അലക്സാണ്ടർ പറമ്പിത്തറ പാലം BOT East Junction, തോപ്പുംപടി വഴി ഫോർട്ട് കൊച്ചി /മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ടതാണ്.

**ചെറിയ വാഹനങ്ങൾ (LMV) - ഡൈവർഷൻ**

ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തു നിന്നും എറണാകുളം, ആലുവ ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങൾ തോപ്പുംപടി BOT പാലം, അലക്സാണ്ടർ പറമ്പിത്തറ പാലം വഴി തേവര ഫെറി ജംഗ്ഷൻ, മട്ടമ്മൽ, പനമ്പള്ളി നഗർ സൗത്ത് എൻഡ്, മനോരമ ജംഗ്ഷൻ, കടവന്ത്ര, വൈറ്റില വഴി ആലുവയ്ക്ക് പോകേണ്ടതാണ്. അല്ലെങ്കിൽ ഫോർട്ടുകൊച്ചി - വൈപ്പിൻ ജംങ്കാർ സർവീസ് ഉപയോഗിക്കേണ്ടതാണ്.

ആലുവ, കാക്കനാട് ഭാഗത്തു നിന്നും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങൾ NH 544 നിന്നും ഇടപ്പള്ളി ഫ്ലൈ ഓവേറിന് മുന്നേ ഇടത്തോട്ട് തിരിഞ്ഞു Grand Mall നു മുന്നിലൂടെ NH 66 വഴി പാലാരിവട്ടം, വൈറ്റില കുണ്ടന്നൂർ ജംഗ്ഷൻ, കുണ്ടന്നൂർ പാലം അലക്സാണ്ടർ പറമ്പിത്തറ പാലം BOT East Junction, തോപ്പുംപടി വഴി ഫോർട്ട് കൊച്ചി /മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ടതാണ്.

വൈപ്പിൻ, ബോൾഗാട്ടി, കണ്ടെയ്‌നർ റോഡ് ഭാഗത്തു നിന്നും കലൂർ, ആലുവ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചാത്ത്യത്ത് ജംഗ്ഷൻ വഴി പച്ചാളം, പച്ചാളം ഓവർബ്രിഡ്‌ജ്, പൊറ്റക്കുഴി, മാമംഗലം, ഇടപ്പള്ളി വഴി ആലുവയ്ക്ക് പോകേണ്ടതാണ്. അല്ലെങ്കിൽ കണ്ടെയ്‌നർ റോഡ് വഴി പോകേണ്ടതാണ്.

ഹൈക്കോടതി ഭാഗത്തു നിന്നും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഹൈക്കോടതി ജംഗ്ഷൻ വഴി മാധവ ഫാർമസി, ഡി.സി.സി ജംഗ്ഷൻ, ഇയ്യാട്ടിൽ ജംഗ്ഷൻ, ചിറ്റൂർ റോഡ്, വലഞ്ഞമ്പലം, മനോരമ യു ടേൺ, പനമ്പള്ളി നഗർ സൗത്ത് എൻഡ്, മട്ടമ്മൽ, തേവര ഫെറി, BOT East Junction, തോപ്പുംപടി വഴി ഫോർട്ട് കൊച്ചി മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ടതാണ്. അല്ലെങ്കിൽ ഫോർട്ടുകൊച്ചി - വൈപ്പിൻ ജംങ്കാർ സർവീസ് ഉപയോഗിക്കേണ്ടതാണ്.

മേൽ പറഞ്ഞ റോഡുകളിൽ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിലുള്ള വാഹന പാർക്കിങ് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. പൊതുജനങ്ങൾ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കുകയും ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും പരമാവധി മെട്രോ റെയിൽ സർവീസ് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/346971/prime-ministers-visit-traffic-restrictions-in-kochi-today-travel-will-not-be-allowed-on-these-routes)