---
title: " എറണാകുളത്ത് ബിബിഎ വിദ്യാർത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "BBA student found dead at residence in Ernakulam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/346860/bba-student-found-dead-at-residence-in-ernakulam"
published_at: "2026-03-10T17:00:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b00109ba290_1000460626.png"
keywords: []
---

#  എറണാകുളത്ത് ബിബിഎ വിദ്യാർത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** എറണാകുളം: രാജഗിരി കോളേജിലെ മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ ആബിനർ ആണ് മരിച്ചത്. കോളേജിന് സമീപമുള്ള പിജിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

## Article Content

എറണാകുളം: രാജഗിരി കോളേജിലെ മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ ആബിനർ ആണ് മരിച്ചത്. കോളേജിന് സമീപമുള്ള പിജിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

ഇന്നലെ രാത്രിയോടെ കൂടെ താമസിക്കുന്ന സഹപാഠികളാണ് ആബിനറെ ആദ്യം കണ്ടത്. വിദേശത്തുള്ള മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/346860/bba-student-found-dead-at-residence-in-ernakulam)