---
title: "രാസ ലഹരിമരുന്നുമായി രണ്ടുപേര്‍ പിടിയിൽ ; വില്‍പ്പനയ്‌ക്കായി സൂക്ഷിച്ച എംഡിഎംഎയും , രണ്ട് ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു "
english_title: "Two arrested with chemical drugs; MDMA kept for sale and Rs. 2 lakh seized"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/346789/two-arrested-with-chemical-drugs-mdma-kept-for-sale-and-rs-2-lakh-seized"
published_at: "2026-03-10T13:12:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afcb8b254d6_shhj.jpg"
keywords: []
---

# രാസ ലഹരിമരുന്നുമായി രണ്ടുപേര്‍ പിടിയിൽ ; വില്‍പ്പനയ്‌ക്കായി സൂക്ഷിച്ച എംഡിഎംഎയും , രണ്ട് ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു 

> **Lead Summary:** മട്ടാഞ്ചേരി : രാസ ലഹരിമരുന്നുമായി രണ്ടുപേര്‍ പിടിയിലായി. മുണ്ടംവേലി ചിറ്റേഴത്ത് സി ആര്‍ സേവ്യര്‍ റില്‍ഫിന്‍, മുണ്ടംവേലി ബാവക്കാട്ട് ജേക്കബ് തോംസന്‍ (ടോണി) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പള്ളുരുത്തി ചിറക്കല്‍ പാലത്തിനുസമീപം വാഹനപരിശോധനയ്ക്കിടെ സേവ്യര്‍ റില്‍ഫിനില്‍നിന്ന്‌ 0.32 ഗ്രാം എംഡിഎംഎയും 16,000 രൂപയും വാഹനവും പൊലീസ് പിടിച്ചെടുത്തു.

## Article Content

മട്ടാഞ്ചേരി : രാസ ലഹരിമരുന്നുമായി രണ്ടുപേര്‍ പിടിയിലായി. മുണ്ടംവേലി ചിറ്റേഴത്ത് സി ആര്‍ സേവ്യര്‍ റില്‍ഫിന്‍, മുണ്ടംവേലി ബാവക്കാട്ട് ജേക്കബ് തോംസന്‍ (ടോണി) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പള്ളുരുത്തി ചിറക്കല്‍ പാലത്തിനുസമീപം വാഹനപരിശോധനയ്ക്കിടെ സേവ്യര്‍ റില്‍ഫിനില്‍നിന്ന്‌ 0.32 ഗ്രാം എംഡിഎംഎയും 16,000 രൂപയും വാഹനവും പൊലീസ് പിടിച്ചെടുത്തു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജേക്കബ് തോംസന്റെ വീട്ടില്‍ ഇരുവരും ചേര്‍ന്ന് വില്‍പ്പനയ്‌ക്കായി സൂക്ഷിച്ച 27.87 ഗ്രാം എംഡിഎംഎയും രണ്ട് ലക്ഷത്തോളം രൂപയും പിടിച്ചെടുത്തത്‌. മട്ടാഞ്ചേരി അസി. കമീഷണര്‍ സി ആര്‍ സന്തോഷ്, തോപ്പുംപടി പൊലീസ് ഇന്‍സ്പെക്ടര്‍ കെ പി ആനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/346789/two-arrested-with-chemical-drugs-mdma-kept-for-sale-and-rs-2-lakh-seized)