---
title: "നാലുവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; ഒഴിവായത് വൻ ദുരന്തം"
english_title: "Four vehicles collide in accident; major disaster averted"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/346788/four-vehicles-collide-in-accident-major-disaster-averted"
published_at: "2026-03-10T13:07:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afca87db167_yjb_v.jpg"
keywords: []
---

# നാലുവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; ഒഴിവായത് വൻ ദുരന്തം

> **Lead Summary:** ആലുവ : ദേശീയപാത മാർത്താണ്ഡവർമ പാലത്തിൽ നാലുവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. തിങ്കൾ രാവിലെ ഏഴിനാണ് അപകടം. ആർക്കും പരിക്കില്ല.

## Article Content

ആലുവ : ദേശീയപാത മാർത്താണ്ഡവർമ പാലത്തിൽ നാലുവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. തിങ്കൾ രാവിലെ ഏഴിനാണ് അപകടം. ആർക്കും പരിക്കില്ല.

കൊച്ചി വിമാനത്താവളത്തിൽ എയർ ഇന്ത്യക്കുവേണ്ടി ഓടുന്ന കാറിന്റെ പിന്നിൽ 24 ടയറുള്ള കൂറ്റൻ ട്രെയിലര്‍ ലോറി ഇടിച്ചതോടെയാണ് അപകടത്തിന്റെ തുടക്കം. കാർ, തൊട്ടുമുന്നിലുണ്ടായിരുന്ന പാഴ്സൽ ലോറിയിലും ലോറി കെഎസ്ആർടിസി ബസിലും ഇടിച്ചു.

അപകടത്തിൽപ്പെട്ട കാറിന്റെ മുൻഭാഗം തകർന്നു.അരമണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ചേർത്തല സ്വദേശിയായ കാർഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ഡിസ്‌ചാർജ് ചെയ്തു. അങ്കമാലിയിൽനിന്ന് എറണാകുളത്തേക്കു പോകുകയായിരുന്നു വാഹനങ്ങൾ. അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിലെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/346788/four-vehicles-collide-in-accident-major-disaster-averted)