---
title: "കക്കാട്ടുപാറ നിവാസികളുടെ കാത്തിരിപ്പ് സഫലമായി ; കെഎസ്ആർടിസി ബസ് സർവീസ്‌ തുടങ്ങി"
english_title: "The wait of Kakattupara residents has come to an end; KSRTC bus service has started."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/346784/the-wait-of-kakattupara-residents-has-come-to-an-end-ksrtc-bus-service-has-started"
published_at: "2026-03-10T12:55:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afc7c008973_fhj.jpg"
keywords: []
---

# കക്കാട്ടുപാറ നിവാസികളുടെ കാത്തിരിപ്പ് സഫലമായി ; കെഎസ്ആർടിസി ബസ് സർവീസ്‌ തുടങ്ങി

> **Lead Summary:** കോലഞ്ചേരി : മൂവാറ്റുപുഴയിൽനിന്ന്‌ കോലഞ്ചേരി–-കക്കാട്ടുപാറ–-മീമ്പാറ-–തിരുവാണിയൂർ–-ശാസ്താംമുകൾവഴി വൈറ്റിലയ്‌ക്ക് കെഎസ്ആർടിസി ബസ് സർവീസ്‌ തുടങ്ങി. ആദ്യയാത്രയുടെ സ്വീകരണം കക്കാട്ടുപാറയിൽ പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

കോലഞ്ചേരി : മൂവാറ്റുപുഴയിൽനിന്ന്‌ കോലഞ്ചേരി–-കക്കാട്ടുപാറ–-മീമ്പാറ-–തിരുവാണിയൂർ–-ശാസ്താംമുകൾവഴി വൈറ്റിലയ്‌ക്ക് കെഎസ്ആർടിസി ബസ് സർവീസ്‌ തുടങ്ങി. ആദ്യയാത്രയുടെ സ്വീകരണം കക്കാട്ടുപാറയിൽ പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പൂതൃക്ക പഞ്ചായത്ത്‌ അംഗം ടി കെ സുരേഷ്, എൻ വി കൃഷ്ണൻകുട്ടി, ശോഭന സലീപൻ, പോൾ വെട്ടിക്കാടൻ, സംഗീത ഷൈൻ, എം എൻ അജിത്, ടി വി പീറ്റർ, എം കെ കൃഷ്ണകുമാർ, എം വി രാജൻ, എൻ പി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

കക്കാട്ടുപാറ പ്രദേശത്തുള്ളവരുടെ ദീർഘകാല ആവശ്യമാണ് എംഎൽഎയുടെ ശ്രമഫലമായി സാധ്യമായത്. രാവിലെയും വൈകിട്ടുംമാത്രമാണ് നിലവിൽ സർവീസുള്ളത്. രാവിലെ 7.40ന് മൂവാറ്റുപുഴയിൽനിന്ന്‌ ആരംഭിച്ച് 9.25ന് വൈറ്റിലയിൽ എത്തും. വൈകിട്ട് 5.30ന് തൃപ്പൂണിത്തുറയിൽനിന്ന്‌ ആരംഭിച്ച് വൈകിട്ട് 6.55ന് മൂവാറ്റുപുഴയിൽ അവസാനിക്കും. കലക്ഷനിൽ പുരോഗതി ഉണ്ടാകുന്നതിനനുസരിച്ച് കൂടുതൽ ട്രിപ്പുകൾ ഓടിക്കാൻ കഴിയുമെന്ന് എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/346784/the-wait-of-kakattupara-residents-has-come-to-an-end-ksrtc-bus-service-has-started)