---
title: "മൂവാറ്റുപുഴയിലെ നവീകരിച്ച റോഡ് തുറന്നു ;  പൊതുമരാമത്തുമന്ത്രി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു"
english_title: "Renovated road in Muvattupuzha opened; Public Works Minister inaugurated online"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/346769/renovated-road-in-muvattupuzha-opened-public-works-minister-inaugurated-online"
published_at: "2026-03-10T12:18:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afbf26d3fbf_hbhui.jpg"
keywords: []
---

# മൂവാറ്റുപുഴയിലെ നവീകരിച്ച റോഡ് തുറന്നു ;  പൊതുമരാമത്തുമന്ത്രി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **മൂവാറ്റുപുഴ : ** പട്ടണത്തിലെ നവീകരിച്ച റോഡ് പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. കച്ചേരിത്താഴത്ത് ചേർന്ന യോഗത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷനായി.

## Article Content

**മൂവാറ്റുപുഴ : ** പട്ടണത്തിലെ നവീകരിച്ച റോഡ് പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. കച്ചേരിത്താഴത്ത് ചേർന്ന യോഗത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷനായി.

നഗരവികസനത്തിന് സംസ്ഥാന സർക്കാർ നിർദേശത്തോടെ കിഫ്ബി അനുവദിച്ച 45 കോടി രൂപയിൽ 34.2 കോടി രൂപ ഉപയോഗിച്ചാണ് നാലുവരിപ്പാതയായി റോഡ് നവീകരിച്ചത്. പിഒ ജങ്‌ഷൻമുതൽ വെള്ളൂർക്കുന്നംവരെയുള്ള എംസി റോഡിന്റെ ഭാഗം കെആർഎഫ്ബിയാണ് നിർമിച്ചത്. 

പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റോഡ് നവീകരണമെന്ന വർഷങ്ങളായുള്ള ആവശ്യമാണ് സർക്കാർ നടപ്പാക്കിയത്. എംഎൽഎയും നഗരസഭ യുഡിഎഫ് ഭരണസമിതിയും വേണ്ടത്ര ശ്രദ്ധിക്കാതെ പദ്ധതി അനിശ്ചിതത്വത്തിലായിരുന്നു. എൽഡിഎഫ് നേതാക്കളുടെ ഇടപെടലിലാണ് സർക്കാർ കിഫ്ബിയിൽനിന്ന് തുക അനുവദിച്ച് പദ്ധതി നടപ്പാക്കിയത്. പിഡബ്ല്യുഡിറസ്‌റ്റ്‌ ‍ഹ‍ൗസ്‌ ഉദ്‌ഘാടനവും മന്ത്രി ഓൺലൈനിൽ നിർവഹിച്ചു.

യോഗത്തിൽ കെആർഎഫ്ബി എക്സി. എൻജിനീയർ പി ജയരാജൻ, നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെജി ഷാനവാസ്, എൽദോ എബ്രഹാം , ബാബു പോൾ, ജോണി നെല്ലൂർ, തിയോഡോഷ്യസ് മെത്രാപോലീത്ത, ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ, സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എം അബ്ദുൾ മജീദ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/346769/renovated-road-in-muvattupuzha-opened-public-works-minister-inaugurated-online)