---
title: "പിറവം നഗരസഭ ബജറ്റ് ; താലൂക്ക് ആശുപത്രിയിൽ രോഗികൾക്കു മുട്ടയും പാലും നൽകും"
english_title: "Piravom Municipality Budget; Eggs and milk will be provided to patients at Taluk Hospital."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/346742/piravom-municipality-budget-eggs-and-milk-will-be-provided-to-patients-at-taluk-hospital"
published_at: "2026-03-10T10:57:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afabe1edb1f_1000525620.jpg"
keywords: []
---

# പിറവം നഗരസഭ ബജറ്റ് ; താലൂക്ക് ആശുപത്രിയിൽ രോഗികൾക്കു മുട്ടയും പാലും നൽകും

> **Lead Summary:** **പിറവം :** ആരോഗ്യ, ശുചിത്യ, മാലിന്യസംസ്കരണ പദ്ധതികൾക്ക് ഊന്നൽ നൽകി 56,52,31741 രൂപ വരവും, 54,94 93126 രൂപ ചിലവും 1,57, 38615 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന പിറവം നഗരസഭ ബഡ്ജറ്റ് വൈസ് ചെയർപേഴ്സൺ അന്നമ്മ ഡോമി അവതരിപ്പിച്ചു.

## Article Content

**പിറവം :** ആരോഗ്യ, ശുചിത്യ, മാലിന്യസംസ്കരണ പദ്ധതികൾക്ക് ഊന്നൽ നൽകി 56,52,31741 രൂപ വരവും, 54,94 93126 രൂപ ചിലവും 1,57, 38615 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന പിറവം നഗരസഭ ബഡ്ജറ്റ് വൈസ് ചെയർപേഴ്സൺ അന്നമ്മ ഡോമി അവതരിപ്പിച്ചു.

പിറവം ടൗണിൽ സിവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റിന് 60 ലക്ഷം രൂപയും,കണ്ണീറ്റു മലയിൽ വിവിധ മാലിന്യ സംസ്ക്കരണ പദ്ധതികൾക്ക് 40 ലക്ഷം രൂപയും അടക്കം ആകെ ഒരുകോടി 16 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്.

ആരോഗ്യ മേഖലയിൽ താലൂക്ക് ആശുപത്രി പാലിയേറ്റീവ് പ്രൈമറി സെക്കണ്ടറി വിഭാഗങ്ങൾക്ക് 22 ലക്ഷം രൂപയും, മറ്റ് മരുന്നുവാങ്ങൽ ലാബ് എന്നിവയ്ക്കടക്കം 61 ലക്ഷം ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊമ്പനാ മലയിൽ നഗരസഭപുതിയതായി വാങ്ങിയ സ്ഥലത്ത് അമൃത പദ്ധതി പ്രകാരം 5.38 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള കുടിവെള്ള ടാങ്ക് നിർമ്മിക്കുന്നതിന് എട്ടു കോടി രൂപ നിലവിൽ ലഭ്യമായിട്ടുണ്ട്.

നഗരാസൂത്രണ വിഭാഗത്തിൽ ടൗണിലെ ഓടകളുടെ അറ്റകുറ്റപ്പണികൾ,ചിൽഡ്രൻസ് പാർക്ക് നവീകരണം തുടങ്ങി വിവിധ പദ്ധതികൾക്കായി 86 ലക്ഷം രൂപയും, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്കായി രണ്ടുകോടി രൂപയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പട്ടികജാതി പട്ടികവർഗ്ഗ വികസനം, കുട്ടികളുടെ ക്ഷേമം, വിദ്യാഭ്യാസ മേഖല, കൃഷി മേഖലയടക്കം എല്ലാ മേഖലകൾക്കും തുക വകയിരുത്തി ജനകീയ ബഡ്‌ജറ്റ് ആണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് നഗരസഭ ചെയർപേഴ്‌സൺ കെ ആർ പ്രദീപ് കുമാർ പറഞ്ഞു.

ബഡ്‌ജറ്റ് അവതരണ പരിപാടികളിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അരുൺ കല്ലറയ്ക്കൽ,ജിൻസി രാജു, ജെയ്‌സൺ പുളിക്കൽ, വത്സല വർഗീസ്, അഡ്വ. ഷിബു തോമസ്, ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ജൂലി സാബു, ജെസ്സി തോമസ്, ഉണ്ണി വല്ലയിൽ, വി.ടി. പ്രതാപൻ,മറ്റ് കൗൺസിലർമാർ സെക്രട്ടറി പ്രകാശ് കുമാർ വി,മറ്റ് ആസൂത്രണ സമിതി അംഗങ്ങൾ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/346742/piravom-municipality-budget-eggs-and-milk-will-be-provided-to-patients-at-taluk-hospital)