---
title: "ഭാര്യയ്ക്ക് മൊബൈൽ സന്ദേശമയച്ചു ; അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു"
english_title: "Husband injures neighbor by hitting him on the head with a hammer after texting his wife."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/346741/husband-injures-neighbor-by-hitting-him-on-the-head-with-a-hammer-after-texting-his-wife"
published_at: "2026-03-10T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afaa3bd7758_1000438448.png"
keywords: []
---

# ഭാര്യയ്ക്ക് മൊബൈൽ സന്ദേശമയച്ചു ; അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു

> **Lead Summary:** > ആലപ്പുഴ : കൊമ്മാടിയിൽ ഭാര്യയ്ക്ക് മൊബൈൽ സന്ദേശമയച്ച അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കൊമ്മാടി ടൗണിൽ വെച്ചായിരുന്നു ഈ ക്രൂരമായ ആക്രമണം നടന്നത്. "നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല" എന്ന സന്ദേശം യുവാവ് അയച്ചത് ശ്രദ്ധയിൽപ്പെട്ടതാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത്.

## Article Content

> ആലപ്പുഴ : കൊമ്മാടിയിൽ ഭാര്യയ്ക്ക് മൊബൈൽ സന്ദേശമയച്ച അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കൊമ്മാടി ടൗണിൽ വെച്ചായിരുന്നു ഈ ക്രൂരമായ ആക്രമണം നടന്നത്. "നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല" എന്ന സന്ദേശം യുവാവ് അയച്ചത് ശ്രദ്ധയിൽപ്പെട്ടതാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത്.

ആക്രമണത്തിൽ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ ഇരുപത്തിയെട്ടുകാരൻ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ചക്കുപറമ്പ് സ്വദേശിയായ പ്രതിക്കായി ആലപ്പുഴ നോർത്ത് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യുവതിയുടെ പരാതിയിലാണ് പോലീസ് നിലവിൽ വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/346741/husband-injures-neighbor-by-hitting-him-on-the-head-with-a-hammer-after-texting-his-wife)