---
title: "വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Elderly couple found dead inside home."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/346670/elderly-couple-found-dead-inside-home"
published_at: "2026-03-09T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aee4f1a9430_1000460626.png"
keywords: []
---

# വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** പാലക്കാട്‌ :പാലക്കാട് മണ്ണാർക്കാട് വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

പാലക്കാട്‌ :പാലക്കാട് മണ്ണാർക്കാട് വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

മണ്ണാർക്കാട് ശിവൻകുന്ന് അമ്പലക്കുളത്തിൽ വീട്ടിൽ അയ്യപ്പൻ (86), ഭാര്യ കല്യാണിക്കുട്ടി (76) എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ ഒരേ കയറിൽ തൂങ്ങിയ നിലയിലായിരുന്നു ഇരുവരും.

തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഇളയ മകൻ രാജൻ വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടത്. ദമ്പതികൾക്ക് വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.

സംഭവസ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/346670/elderly-couple-found-dead-inside-home)