---
title: "യുവതിയെ നടുറോഡിൽ വച്ച് തലയ്ക്ക് വെട്ടി പരുക്കേൽപ്പിച്ചു ; ആൺ സുഹൃത്ത് പിടിയിൽ"
english_title: "Woman stabbed in the head in the middle of the road; male friend arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/346656/woman-stabbed-in-the-head-in-the-middle-of-the-road-male-friend-arrested"
published_at: "2026-03-09T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aecafd50635_1000415311.png"
keywords: []
---

# യുവതിയെ നടുറോഡിൽ വച്ച് തലയ്ക്ക് വെട്ടി പരുക്കേൽപ്പിച്ചു ; ആൺ സുഹൃത്ത് പിടിയിൽ

> **Lead Summary:** പത്തനംതിട്ട : യുവതിയെ നടുറോഡിൽ വച്ച് തലയ്ക്ക് വെട്ടി പരുക്കേൽപ്പിച്ചു. തുമ്പമൺ പഞ്ചായത്ത് ഓഫിസിനു സമീപം വച്ചാണ് സംഭവം.

## Article Content

പത്തനംതിട്ട : യുവതിയെ നടുറോഡിൽ വച്ച് തലയ്ക്ക് വെട്ടി പരുക്കേൽപ്പിച്ചു. തുമ്പമൺ പഞ്ചായത്ത് ഓഫിസിനു സമീപം വച്ചാണ് സംഭവം.

പന്തളത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കിളിമാനൂർ സ്വദേശിനി ബിന്ദുവിനാണ് വെട്ടേറ്റത്. ബിന്ദുവിനെ അടൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

സംഭവത്തിൽ ഇവരുടെ സുഹൃത്തായ ആലപ്പുഴ സ്വദേശി സുമേഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സുമേഷും ബിന്ദുവും തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്നും ഇരുവരും പിന്നീട് അകന്നുവെന്നും ആണ് വിവരം. ഇതിനിടയിലാണ് ബിന്ദുവിനെ സുമേഷ് വെട്ടി പരുക്കേൽപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/346656/woman-stabbed-in-the-head-in-the-middle-of-the-road-male-friend-arrested)