---
title: " കാട്ടാന ആക്രമണം ; രണ്ട് പേർ കൊല്ലപ്പെട്ടു  "
english_title: "Wild elephant attack; two people killed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/346605/wild-elephant-attack-two-people-killed"
published_at: "2026-03-09T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae902de9fb8_Untitled-17.jpg"
keywords: []
---

#  കാട്ടാന ആക്രമണം ; രണ്ട് പേർ കൊല്ലപ്പെട്ടു  

> **Lead Summary:** നീലഗിരി: തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണം. രണ്ട് പേർ കൊല്ലപ്പെട്ടു. ഗൂഡല്ലൂരിന് സമീപമാണ് ആക്രമണമുണ്ടായത്. തേവർച്ചോലൈ കാരക്കുന്ന് സ്വദേശികളായ രവി , ലിങ്കൺ എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടുപകരണങ്ങൾ വാങ്ങാൻ ഇരുവരും ഇന്നലെ തേവർച്ചോലൈലേക്ക് പോയതായിരുന്നു.

## Article Content

നീലഗിരി: തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണം. രണ്ട് പേർ കൊല്ലപ്പെട്ടു. ഗൂഡല്ലൂരിന് സമീപമാണ് ആക്രമണമുണ്ടായത്. തേവർച്ചോലൈ കാരക്കുന്ന് സ്വദേശികളായ രവി , ലിങ്കൺ എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടുപകരണങ്ങൾ വാങ്ങാൻ ഇരുവരും ഇന്നലെ തേവർച്ചോലൈലേക്ക് പോയതായിരുന്നു.

ഇന്നലെ രാത്രി വീട്ടിലേക്ക് മടങ്ങുമ്പോൾ 8.30 ന് തേയിലത്തോട്ടത്തിന് സമീപത്തുവച്ചാണ് കാട്ടാന ഇവർക്ക് നേരെ പാഞ്ഞടുത്തത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

പുലർച്ചെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടേയും മൃതദേഹവുമായി പ്രദേശത്ത് നാട്ടുകാർ പ്രതിഷേധം നടത്തി. കാട്ടാന ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്നതായാണ് വിവരം. പ്രദേശത്ത് നിന്ന് കാട്ടനയെ തുരത്താൻ ശ്രമിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/346605/wild-elephant-attack-two-people-killed)