---
title: "കിംഗ്ഫിഷർ ബിയറിന്റെ സീൽ പൊട്ടിക്കാത്ത കുപ്പിക്കുള്ളിൽ നീന്തിക്കളിച്ച് മീൻ"
english_title: "Fish swim inside an unopened bottle of Kingfisher beer"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/346561/fish-swim-inside-an-unopened-bottle-of-kingfisher-beer"
published_at: "2026-03-09T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae6a81ac885_Untitled-2.jpg"
keywords: []
---

# കിംഗ്ഫിഷർ ബിയറിന്റെ സീൽ പൊട്ടിക്കാത്ത കുപ്പിക്കുള്ളിൽ നീന്തിക്കളിച്ച് മീൻ

> **Lead Summary:** ഹൈദരബാദ്: കിംഗ്ഫിഷർ ബിയറിന്റെ സീൽ പൊട്ടിക്കാത്ത കുപ്പിക്കുള്ളിൽ നീന്തിക്കളിച്ച് മീൻ. ഹൈദരാബാദിലെ മല്ലാപ്പൂർ മേഖലയിലാണ് രസകരമായ, എന്നാൽ അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്. കനത്ത ചൂടിന് ഒരു ആശ്വാസമെന്നോണമാണ് മധ്യവയസ്കൻ നാച്ചാരം‌ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു മദ്യഷാപ്പിൽ നിന്നും ബിയർ വാങ്ങിയത്.

## Article Content

ഹൈദരബാദ്: കിംഗ്ഫിഷർ ബിയറിന്റെ സീൽ പൊട്ടിക്കാത്ത കുപ്പിക്കുള്ളിൽ നീന്തിക്കളിച്ച് മീൻ. ഹൈദരാബാദിലെ മല്ലാപ്പൂർ മേഖലയിലാണ് രസകരമായ, എന്നാൽ അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്. കനത്ത ചൂടിന് ഒരു ആശ്വാസമെന്നോണമാണ് മധ്യവയസ്കൻ നാച്ചാരം‌ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു മദ്യഷാപ്പിൽ നിന്നും ബിയർ വാങ്ങിയത്.

തുടർന്ന് ബിയർ പൊട്ടിച്ച് കുടിക്കാൻ ശ്രമിക്കുമ്പോഴാണ് ബിയറിനുള്ളിൽ എന്തോ അനങ്ങുന്നത് ശ്രദ്ധിക്കുന്നത്.സൂക്ഷിച്ച് നോക്കുമ്പോഴാണ് സീൽ ചെയ്ത ബിയ‍ർ കുപ്പിക്കുള്ളിൽ മീൻ അനങ്ങുന്നതും നീന്തുന്നതും കണ്ടത്. ഉടൻ തന്നെ അയാൾ ബിയ‍ർ കുപ്പിയുമായി വാങ്ങിയ കടയിലെത്തി ജീവനക്കാരോട് വിവരം അറിയിച്ചു.

എന്നാൽ ബിയ‍ർ മദ്യഷാപ്പിൽ അല്ല നി‍ർമിക്കുന്നതെന്നും കമ്പനി അയച്ച് തരുന്നത് വിൽക്കുക മാത്രമാണ് ചെയ്യുന്നതെന്നും പറഞ്ഞ് കടക്കാരൻ വിഷയം അവിടെ അവസാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ബിയ‍ർ വാങ്ങിയ ആളും അത് വിറ്റ ജീവനക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായും പ്രശ്നം കയ്യാങ്കളിയിലേക്ക് മാറുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/346561/fish-swim-inside-an-unopened-bottle-of-kingfisher-beer)