---
title: "കാര്‍ നിയന്ത്രണംവിട്ട് വീടിനുമുകളിലേക്ക് മറിഞ്ഞു ; കാറില്‍നിന്ന് കഞ്ചാവുപൊതികള്‍ കണ്ടെടുത്തു"
english_title: "Car loses control and overturns on top of house; cannabis packets recovered from car"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/346535/car-loses-control-and-overturns-on-top-of-house-cannabis-packets-recovered-from-car"
published_at: "2026-03-09T11:04:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae5d1228ef8_Untitled-1.jpg"
keywords: []
---

# കാര്‍ നിയന്ത്രണംവിട്ട് വീടിനുമുകളിലേക്ക് മറിഞ്ഞു ; കാറില്‍നിന്ന് കഞ്ചാവുപൊതികള്‍ കണ്ടെടുത്തു

> **Lead Summary:** കിഴക്കമ്പലം : ഊരക്കാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനുസമീപം കാര്‍ നിയന്ത്രണംവിട്ട് വീടിനുമുകളിലേക്ക് മറിഞ്ഞു. അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് കഞ്ചാവുപൊതികള്‍ കണ്ടെടുത്തു. ഞായർ രാത്രി 8.45-ഓടെയാണ് സംഭവം. ഊരക്കാട് മുരിങ്ങനാട്ട് ജയന്റെ വീടിനുമുകളിലേക്കാണ് കാർ മറിഞ്ഞത്. റോഡില്‍നിന്ന്‌ 12 അടിയോളം താഴ്ചയുണ്ട്.

## Article Content

കിഴക്കമ്പലം : ഊരക്കാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനുസമീപം കാര്‍ നിയന്ത്രണംവിട്ട് വീടിനുമുകളിലേക്ക് മറിഞ്ഞു. അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് കഞ്ചാവുപൊതികള്‍ കണ്ടെടുത്തു. ഞായർ രാത്രി 8.45-ഓടെയാണ് സംഭവം. ഊരക്കാട് മുരിങ്ങനാട്ട് ജയന്റെ വീടിനുമുകളിലേക്കാണ് കാർ മറിഞ്ഞത്. റോഡില്‍നിന്ന്‌ 12 അടിയോളം താഴ്ചയുണ്ട്.

യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് താഴേക്ക് വീഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാറിൽ കഞ്ചാവുപൊതികള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ നാട്ടുകാര്‍ തടിയിട്ടപറമ്പ് പൊലീസില്‍ വിവരമറിയിച്ചു.

പൊലീസ്‌ എത്തുംമുന്പുതന്നെ കാറിലുണ്ടായിരുന്ന യുവാക്കളില്‍ ഒരാള്‍ ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ മറ്റൊരു യുവാവിനെ പൊലീസ് പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഞ്ചാവ് കടത്താനാണോ അതോ ഉപയോഗിക്കാനാണോ സംഘം ലക്ഷ്യമിട്ടതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. രക്ഷപ്പെട്ട യുവാവിനായി തിരച്ചില്‍ ഊര്‍ജിതമാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/346535/car-loses-control-and-overturns-on-top-of-house-cannabis-packets-recovered-from-car)