---
title: "പത്താംക്ലാസുകാരിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി"
english_title: "10th grader found dead in pond."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/346305/10th-grader-found-dead-in-pond"
published_at: "2026-03-07T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ac2803dfadc_1000522485.png"
keywords: []
---

# പത്താംക്ലാസുകാരിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** തിരുവനന്തപുരം : നെയ്യാറ്റിൻകര മരുതത്തൂരിൽ 15 വയസുകാരിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മരുതത്തൂർ സ്വദേശി അനഘ എസ്.എസാണ് മരിച്ചത്.

## Article Content

തിരുവനന്തപുരം : നെയ്യാറ്റിൻകര മരുതത്തൂരിൽ 15 വയസുകാരിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മരുതത്തൂർ സ്വദേശി അനഘ എസ്.എസാണ് മരിച്ചത്.

ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം മാരായമുട്ടം ഹയർ സെക്കണ്ടറി സ്കൂ‌ളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിയായ അനഘയെ ഇന്ന് രാവിലെ മുതലേ കാണാനായിരുന്നു.

വീട്ടിൽ ആളില്ലാത്ത സമയത്താണ് സംഭവം നടന്നത്. സംഭവത്തിൽ ദുരൂഹതയുള്ളതായി കുടുംബം ആരോപിച്ചു. മൃതദേഹം നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവ് വിദേശത്താണ്. വീട്ടിൽ കുട്ടിയും അമ്മയുമാണ് ഉണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്ന് വരുന്നതായി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/346305/10th-grader-found-dead-in-pond)