---
title: " കുളിക്കടവിൽ തുണിയലക്കാൻ എത്തിയ സ്‌ത്രീയെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമം ; പ്രതി ഒളിവിൽ   "
english_title: "Attempt to drown woman who came to wash clothes at a bathing stall; Accused absconding"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/346239/attempt-to-drown-woman-who-came-to-wash-clothes-at-a-bathing-stall-accused-absconding"
published_at: "2026-03-07T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abe8ce37af7_rjrfir.jpg"
keywords: []
---

#  കുളിക്കടവിൽ തുണിയലക്കാൻ എത്തിയ സ്‌ത്രീയെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമം ; പ്രതി ഒളിവിൽ   

> **Lead Summary:** മാന്നാർ : കുളിക്കടവിൽ തുണിയലക്കാൻ എത്തിയ സ്‌ത്രീയെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമം. വെള്ളി പകൽ ഒന്നിന് കോട്ടയ്‌ക്കൽ കടവ് പാലത്തിന്‌ സമീപത്തെ കടവിലാണ് സംഭവം. കൊലപാതകടമടക്കം ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് അടുത്ത ദിവസം ജയിലിൽനിന്നിറങ്ങിയ പ്രതിയാണ്‌ സ്‌ത്രീയെ ആക്രമിച്ചത്. പിന്നിലൂടെ എത്തി തുണി ഉപയോഗിച്ച് കണ്ണും മുഖവും മൂടി വെള്ളത്തിലേക്ക് തള്ളിയിട്ട് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

## Article Content

മാന്നാർ : കുളിക്കടവിൽ തുണിയലക്കാൻ എത്തിയ സ്‌ത്രീയെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമം. വെള്ളി പകൽ ഒന്നിന് കോട്ടയ്‌ക്കൽ കടവ് പാലത്തിന്‌ സമീപത്തെ കടവിലാണ് സംഭവം. കൊലപാതകടമടക്കം ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് അടുത്ത ദിവസം ജയിലിൽനിന്നിറങ്ങിയ പ്രതിയാണ്‌ സ്‌ത്രീയെ ആക്രമിച്ചത്. പിന്നിലൂടെ എത്തി തുണി ഉപയോഗിച്ച് കണ്ണും മുഖവും മൂടി വെള്ളത്തിലേക്ക് തള്ളിയിട്ട് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

വീട്ടമ്മയെ പ്രതി ക്രൂരമായി മർദിക്കുകയുംചെയ്‌തു. കടവിൽ മറ്റാരും ഉണ്ടായിരുന്നില്ല. മറ്റൊരു വീട്ടമ്മ കുളിക്കടവിലേക്ക് വരുന്നത് കണ്ട പ്രതി ആറ്റിൽ ചാടി രക്ഷപ്പെട്ടു. പരിക്കേറ്റ സ്‌ത്രീ പരുമല സ്വകാര്യ ആശുപതിയിൽ ചികിത്സയിലാണ്. ഡിവൈഎസ്‌പി ഉൾപ്പെടെ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മാന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/346239/attempt-to-drown-woman-who-came-to-wash-clothes-at-a-bathing-stall-accused-absconding)