---
title: "യാത്രക്കാർക്ക് ആശ്വാസം ; പിറവം - കോഴിക്കോട് റൂട്ടിലേക്ക് പുതിയ ബസ് സര്‍വ്വീസ്"
english_title: "Relief for passengers; New bus service on Piravom - Kozhikode route"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/346235/relief-for-passengers-new-bus-service-on-piravom-kozhikode-route"
published_at: "2026-03-07T14:15:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abe658ac8ee_gvyu.jpg"
keywords: []
---

# യാത്രക്കാർക്ക് ആശ്വാസം ; പിറവം - കോഴിക്കോട് റൂട്ടിലേക്ക് പുതിയ ബസ് സര്‍വ്വീസ്

> **Lead Summary:** പിറവം : പിറവം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് പുതിയ ബസ് അനുവദിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു.

## Article Content

പിറവം : പിറവം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് പുതിയ ബസ് അനുവദിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു.

പിറവം – കോഴിക്കോട് റൂട്ടിലേക്കാണ് പുതിയ ബസ് സര്‍വ്വീസ് നടത്തുന്നത്. ഉച്ചയ്ക്ക് 1 മണിക്ക് പിറവം ഡിപ്പോയില്‍ നിന്ന് ആരംഭിച്ച് എറണാകുളം, ആലുവ, അങ്കമാലി, ചാലക്കുടി, തൃശ്ശൂർ വഴി രാത്രി 9.30-ന് കോഴിക്കോട് എത്തിച്ചേരുകയും പിറ്റേ ദിവസം രാവിലെ 6 മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് ഉച്ചയ്ക്ക് 12 മണിക്ക് പിറവത്ത് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്.

കൂത്താട്ടുകുളത്ത് നിന്ന് പിറവം വഴി കോഴിക്കോട്ടേക്കുള്ള പുതിയ സര്‍വ്വീസും ഉടന്‍ ആരംഭിക്കുമെന്ന് അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/346235/relief-for-passengers-new-bus-service-on-piravom-kozhikode-route)