---
title: "പട്ടിമറ്റത്ത് സ്മാർട്ട് കൃഷിഭവൻ തുറന്നു"
english_title: "Smart Krishi Bhavan opened at Pattimat"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/346188/smart-krishi-bhavan-opened-at-pattimat"
published_at: "2026-03-07T12:02:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abc6c528561_fctyt.jpg"
keywords: []
---

# പട്ടിമറ്റത്ത് സ്മാർട്ട് കൃഷിഭവൻ തുറന്നു

> **Lead Summary:** **കോലഞ്ചേരി : ** കുന്നത്തുനാട് പഞ്ചായത്തിലെ പട്ടിമറ്റത്ത് നിർമിച്ച സ്മാർട്ട് കൃഷിഭവൻ മന്ത്രി പി പ്രസാദ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പി വി ശ്രീനിജിൻ എംഎൽഎ അധ്യക്ഷനായി.

## Article Content

**കോലഞ്ചേരി : ** കുന്നത്തുനാട് പഞ്ചായത്തിലെ പട്ടിമറ്റത്ത് നിർമിച്ച സ്മാർട്ട് കൃഷിഭവൻ മന്ത്രി പി പ്രസാദ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പി വി ശ്രീനിജിൻ എംഎൽഎ അധ്യക്ഷനായി.

വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അമൃത സനൂപ്, വൈസ് പ്രസിഡന്റ് ബിജു കെ ജോർജ്, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ്‌ എ പി കുഞ്ഞുമുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം സുജിത് പോൾ, ശ്യാമള സുരേഷ്, വി ആർ സുരേഷ്, റാബിയ സലിം എന്നിവർ സംസാരിച്ചു.

കാർഷിക സേവനങ്ങൾ സമയബന്ധിതമായും കാര്യക്ഷമമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്മാർട്ട്‌ കൃഷിഭവൻ യഥാർഥ്യമാക്കിയത്. നബാർഡിന്റെ 2.25 കോടി ചെലവിലാണ്‌ നിർമാണം പൂർത്തീകരിച്ചത്. ഇ ഓഫീസ് സംവിധാനം, ഫ്രണ്ട് ഓഫീസ്, ഡിജിറ്റൽ മാപ്പിങ്, ഓൺലൈൻ പോർട്ടലുകൾ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/346188/smart-krishi-bhavan-opened-at-pattimat)