---
title: " ഏലൂർ ഫെറി ടൂറിസം പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു"
english_title: "Minister inaugurates Elur Ferry Tourism Project"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/346184/minister-inaugurates-elur-ferry-tourism-project"
published_at: "2026-03-07T11:56:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abc56da2cb9_cvgfyuy.jpg"
keywords: []
---

#  ഏലൂർ ഫെറി ടൂറിസം പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കളമശേരി : ** മന്ത്രി പി രാജീവ് മുൻകൈയെടുത്ത് വിനോദസഞ്ചാരവകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കിയ ഏലൂർ ഫെറി ടൂറിസം പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു.

## Article Content

**കളമശേരി : ** മന്ത്രി പി രാജീവ് മുൻകൈയെടുത്ത് വിനോദസഞ്ചാരവകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കിയ ഏലൂർ ഫെറി ടൂറിസം പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു.

ഒരുകോടി രൂപ ചെലവിലാണ് ജലഗതാഗതം, വാട്ടർ ടൂറിസം, സോളാർ ട്രീ,കഫെറ്റീരിയ തുടങ്ങിയ സൗകര്യങ്ങളോടെയാണ് പദ്ധതി പൂർത്തിയാക്കിയത്. ഇതോടൊപ്പം ഓപ്പൺ ജിമ്മും പാർക്കും പൂർത്തിയാക്കും. കെൽ ആണ് പദ്ധതി നിര്‍മാണ നിർവഹണം.

നഗരസഭ ചെയർപേഴ്സൺ ലൈജി സജീവൻ അധ്യക്ഷയായി. കെൽ എംഡി കേണൽ ഷാജി എം വർഗീസ്, ടൂറിസം ഡിഡി ശ്രീകുമാർ, നഗരസഭ വൈസ് ചെയർപേഴ്സൺ ലീല ബാബു, എ ഡി സുജിൽ, നിസി സാബു , ലേഖ എസ് മേനോൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/346184/minister-inaugurates-elur-ferry-tourism-project)