---
title: "എളംബ്ലാശേരി, മാമലക്കണ്ടം കുടിവെള്ളപദ്ധതി നാടിന് സമർപ്പിച്ചു"
english_title: "Elamblassery, Mamalakandam drinking water project submitted to the nation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/346179/elamblassery-mamalakandam-drinking-water-project-submitted-to-the-nation"
published_at: "2026-03-07T11:49:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abc40869162_gyuy.jpg"
keywords: []
---

# എളംബ്ലാശേരി, മാമലക്കണ്ടം കുടിവെള്ളപദ്ധതി നാടിന് സമർപ്പിച്ചു

> **Lead Summary:** **കോതമംഗലം :** ജൽജീവൻ മിഷൻ പദ്ധതിയിൽ പൂർത്തീകരിച്ച എളംബ്ലാശേരി, മാമലക്കണ്ടം കുടിവെള്ളപദ്ധതികൾ നാടിന് സമർപ്പിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ 6, 10, 11 വാർഡുകളിൽ 4484 വാട്ടർ കണക്ഷനുകൾ നൽകി. 40 കോടി രൂപയുടെ ഭരണാനുമതിയോടെയാണ് പദ്ധതി നടപ്പാക്കിയത്.

## Article Content

**കോതമംഗലം :** ജൽജീവൻ മിഷൻ പദ്ധതിയിൽ പൂർത്തീകരിച്ച എളംബ്ലാശേരി, മാമലക്കണ്ടം കുടിവെള്ളപദ്ധതികൾ നാടിന് സമർപ്പിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ 6, 10, 11 വാർഡുകളിൽ 4484 വാട്ടർ കണക്ഷനുകൾ നൽകി. 40 കോടി രൂപയുടെ ഭരണാനുമതിയോടെയാണ് പദ്ധതി നടപ്പാക്കിയത്.

മാമലക്കണ്ടം, കിളിയറകുന്ന് എന്നീ പ്രദേശങ്ങൾക്കായി പ്രഷർ ഫിൽറ്റർ ശുദ്ധീകരണ സംവിധാനത്തോടെയുള്ള ചെറുകിട പദ്ധതിയിലൂടെ 270 കുടുംബങ്ങൾക്കും എളംബ്ലാശേരി, ഞണ്ടുകണ്ടം അഞ്ചുകുടി പ്രദേശത്തെ 180 ഗ്രാമീണ ഭവനങ്ങൾക്കും ശുദ്ധജലം എത്തിക്കാൻ പദ്ധതിയിലൂടെ സാധിച്ചു.

പദ്ധതികള്‍ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് അധ്യക്ഷയായി.കേരള വാട്ടർ അതോറിറ്റി ടെക്നിക്കൽ അംഗം ടി ബി ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. ബോർഡ് അംഗം ഉഷാലയം ശിവരാജൻ, ജില്ലാ പഞ്ചായത്ത് അംഗം സൗമ്യ ശശി, എൽദോസ് ബേബി, ചിഞ്ചു എബ്രഹാം, അരുൺ ചന്ദ്രൻ, കാന്തി വെള്ളക്കയ്യൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/346179/elamblassery-mamalakandam-drinking-water-project-submitted-to-the-nation)