---
title: "നവീകരിച്ച കെഎസ്ആർടിസി സ്‌റ്റേഷൻ ഉദ്ഘാടനം ചെയ്‌തു   "
english_title: "Renovated KSRTC station inaugurated"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/346176/renovated-ksrtc-station-inaugurated"
published_at: "2026-03-07T11:41:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abc23801e04_hy.jpg"
keywords: []
---

# നവീകരിച്ച കെഎസ്ആർടിസി സ്‌റ്റേഷൻ ഉദ്ഘാടനം ചെയ്‌തു   

> **Lead Summary:** **കൊച്ചി : ** എറണാകുളം നഗരപരിധിക്കുള്ളിൽ പുതിയ കെഎസ്‌ആർടിസി ബസ്‌ സർവീസുകൾ ആരംഭിക്കുമെന്ന്‌ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു.

## Article Content

**കൊച്ചി : ** എറണാകുളം നഗരപരിധിക്കുള്ളിൽ പുതിയ കെഎസ്‌ആർടിസി ബസ്‌ സർവീസുകൾ ആരംഭിക്കുമെന്ന്‌ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു.

നിലവിൽ സർവീസില്ലാത്ത ഇടങ്ങളിലേക്കാണിത്‌. ചെറിയ ബസുകളാകും സർവീസ്‌ നടത്തുക. എടിഒ റിപ്പോർട്ട്‌ നൽകുന്നമുറയ്‌ക്ക്‌ ബസുകൾ അനുവദിക്കും. കോർപറേഷന്റെ പുതിയ ആസ്ഥാനമന്ദിരത്തിനുമുന്നിൽ ബസ്‌ സ്‌റ്റോപ്പ്‌ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

നവീകരിച്ച എറണാകുളം കെഎസ്ആർടിസി സ്‌റ്റേഷൻ ഉദ്ഘാടനവും കാരിക്കാമുറിയിൽ പുതിയ ബസ്‌ സ്റ്റാൻഡിന്റെ നിർമാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.സ്‌റ്റേഷൻ നവീകരിക്കാൻ കഴിവിന്റെ പരമാവധി മുഴുവൻ കാര്യങ്ങളുംചെയ്‌തു. വെള്ളം പന്പുചെയ്‌തുകളയുന്നതിന്‌ റെയിൽവേയുടെ കലുങ്കിന്‌ അടിയിലൂടെ കുഴൽ ഇടണമായിരുന്നു.

ഇതിന്‌ റെയിൽവേ അനുമതി നൽകിയില്ല. സ്‌പോൺസർമാർ മുഖേന പന്പ്‌ വാങ്ങാൻ കഴിഞ്ഞില്ലെങ്കിൽ കെഎസ്‌ആർടിസി വാങ്ങിനൽകും. ബജറ്റ്‌ പ്രൊവിഷൻ ഇല്ലാതെയാണ്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പുതിയ സ്‌റ്റാൻഡിന്‌ തുക അനുവദിച്ചത്‌. നവീകരിച്ച മൂവാറ്റുപുഴ കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡ്‌ 11ന്‌ ഉദ്‌ഘാടനം ചെയ്യുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/346176/renovated-ksrtc-station-inaugurated)