---
title: "ക്രിസ്മസ് ബമ്പർ ലോട്ടറി ടിക്കറ്റ് വിവാദം ;  സമ്മാനം നൽകാൻ തടസമില്ല , പിറവം സ്വദേശിയുടെ ഹർജി ഹൈക്കോടതി തള്ളി"
english_title: "Christmas bumper lottery ticket controversy; There is no obstacle to giving the prize, High Court rejects the petition of a Piravom native."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/345843/christmas-bumper-lottery-ticket-controversy-there-is-no-obstacle-to-giving-the-prize-high-court-rejects-the-petition-of-a-piravom-native"
published_at: "2026-03-05T19:16:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9895f0ca14_1000520131.png"
keywords: []
---

# ക്രിസ്മസ് ബമ്പർ ലോട്ടറി ടിക്കറ്റ് വിവാദം ;  സമ്മാനം നൽകാൻ തടസമില്ല , പിറവം സ്വദേശിയുടെ ഹർജി ഹൈക്കോടതി തള്ളി

> **Lead Summary:** പിറവം :ക്രിസ്മസ് ബമ്പർ ലോട്ടറി ടിക്കറ്റ് വിവാദം: ഒന്നാം സമ്മാനം നൽകാൻ തടസമില്ല - പിറവം പാഴൂർ സ്വദേശിയുടെ ഹർജി ഹൈക്കോടതി തള്ളി

## Article Content

പിറവം :ക്രിസ്മസ് ബമ്പർ ലോട്ടറി ടിക്കറ്റ് വിവാദം: ഒന്നാം സമ്മാനം നൽകാൻ തടസമില്ല - പിറവം പാഴൂർ സ്വദേശിയുടെ ഹർജി ഹൈക്കോടതി തള്ളി

സംസ്ഥാന സർക്കാരിൻ്റെ ക്രിസ്‌മസ് ബമ്പർ ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ ഒന്നാം സമ്മാനം നൽകുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പിറവം പാഴൂർ സ്വദേശിയായ വ്യക്തി നൽകിയ ഹർജി കോടതി തള്ളുകയായിരുന്നു.

ലോട്ടറി ഫലം പ്രഖ്യാപിച്ചതിനെ തുടർന്ന് ഒന്നാം സമ്മാനത്തെ ചുറ്റിപ്പറ്റി ചില സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഹർജി സമർപ്പിക്കപ്പെട്ടത്. എന്നാൽ കേസിലെ വാദങ്ങൾ പരിശോധിച്ച ഹൈക്കോടതി, സമ്മാനം നൽകുന്നതിൽ നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ഹർജി തള്ളുകയായിരുന്നു.

ഇതോടെ ക്രിസ്മ്‌മസ് ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം നൽകുന്നതിനുള്ള നടപടികൾക്ക് ഇനി തടസമില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/345843/christmas-bumper-lottery-ticket-controversy-there-is-no-obstacle-to-giving-the-prize-high-court-rejects-the-petition-of-a-piravom-native)