---
title: "പൊലീസുകാരൻ മർദിച്ചതിന് പിന്നാലെ 23 കാരൻ അഞ്ചാം നിലയിൽ നിന്നും ചാടി യുവാവ് ജീവനൊടുക്കി"
english_title: "23-year-old commits suicide by jumping from fifth floor after being beaten by policeman."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/345838/23-year-old-commits-suicide-by-jumping-from-fifth-floor-after-being-beaten-by-policeman"
published_at: "2026-03-05T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a982c14d335_1000520070.png"
keywords: []
---

# പൊലീസുകാരൻ മർദിച്ചതിന് പിന്നാലെ 23 കാരൻ അഞ്ചാം നിലയിൽ നിന്നും ചാടി യുവാവ് ജീവനൊടുക്കി

> **Lead Summary:** ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ പൊലീസുകാരൻ മർദിച്ചതിന് പിന്നാലെ 23 കാരൻ ആത്മഹത്യചെയ്‌തു.

## Article Content

ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ പൊലീസുകാരൻ മർദിച്ചതിന് പിന്നാലെ 23 കാരൻ ആത്മഹത്യചെയ്‌തു.

ഫ്ലാറ്റിലെ അഞ്ചാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. രാജ് മക‌്വാന എന്ന യുവാവിനാണ് ജീവൻ നഷ്ടമായത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യവും ശ്വാസകോശ സംബന്ധമായ അസുഖവും ഉണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു.

വെള്ളിയാഴ്‌ച രാത്രി വൈകി വീടിന് പുറത്തിറങ്ങിയ യുവാവിനെ ഒരു സെക്യൂരിറ്റി ഗാർഡ് ചോദ്യം ചെയ്യുകയും പിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തു. തുടർന്ന് സെക്യൂരിറ്റി പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി യുവാവിനെ ചോദ്യം ചെയ്തെന്നും യുവാവ് ക്ഷമ പറഞ്ഞെങ്കിലും ഒരു പൊലീസുകാരൻ രാജ് മക‌്വാനയുടെ മുഖത്തിടിച്ചുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

ചികിത്സയിൽ കഴിയുന്ന രാജ് മക്വാന വീട്ടിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. ഇടയ്ക്ക് ശുദ്ധവായു ശ്വസിക്കാനായി പുറത്തേക്കിറങ്ങാറുണ്ടെന്നും ആത്മഹത്യ ചെയ്ത‌ രാത്രി സാധാരണ നിലയിൽ പുറത്തിറങ്ങിയാതായിരുന്നെന്നും വീട്ടുകാർ പറയുന്നു.

പൊലീസ് മർദനത്തിന് ശേഷം ഫ്ലാറ്റിലെത്തിയ യുവാവ് തനിക്ക് പേടിയാവുന്നെന്നും എവിടെയെങ്കിലും ഒളിക്കാമെന്നും പറഞ്ഞതായി കുടുംബം പറയുന്നു. പിന്നാലെ അഞ്ചാമത്തെ നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി മൃതശരീരം പോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/345838/23-year-old-commits-suicide-by-jumping-from-fifth-floor-after-being-beaten-by-policeman)