---
title: "ഫോണിൽ സംസാരിച്ചുക്കൊണ്ടിരിക്കെ കാർ ഇടിച്ചു തെറിപ്പിച്ചു ; ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം"
english_title: "Photographer dies after being hit by car while talking on the phone."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/345822/photographer-dies-after-being-hit-by-car-while-talking-on-the-phone"
published_at: "2026-03-05T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a969c177065_1000519993.png"
keywords: []
---

# ഫോണിൽ സംസാരിച്ചുക്കൊണ്ടിരിക്കെ കാർ ഇടിച്ചു തെറിപ്പിച്ചു ; ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം

> **Lead Summary:** എംസി റോഡിൽ വേറ്റിനാട് ജംഗ്ഷന് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഇടുക്കി സ്വദേശിയായ ഫോട്ടോഗ്രാഫർ ജൂബി അന്തരിച്ചു.

## Article Content

എംസി റോഡിൽ വേറ്റിനാട് ജംഗ്ഷന് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഇടുക്കി സ്വദേശിയായ ഫോട്ടോഗ്രാഫർ ജൂബി അന്തരിച്ചു.

ഇന്നലെ അർധരാത്രിയോടെ വേറ്റിനാട് ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകൾ കഴിഞ്ഞ് മടങ്ങവേയാണ് അപകടം സംഭവിച്ചത്.

റോഡരികിൽ സ്‌കൂട്ടർ നിർത്തി ഫോണിൽ സംസാരിക്കുകയായിരുന്ന ജൂബിയെ വട്ടപ്പാറ ഭാഗത്തുനിന്നും വെമ്പായത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർദിശയിലേക്ക് പാഞ്ഞുകയറി ഇടിച്ചുതെറപ്പിക്കുകയായിരുന്നു.

അപകടം നടന്ന ഉടനെ നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കവടിയാറിൽ വീഡിയോഗ്രാഫറായി ജോലി ചെയ്‌തുവരികയായിരുന്നു ജൂബി. സംഭവത്തിൽ പോലീസ് കേസെടുത്ത് തുടർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/345822/photographer-dies-after-being-hit-by-car-while-talking-on-the-phone)