---
title: " സ്റ്റീൽ അലമാരകൾ നിർമിക്കുന്ന കമ്പനിയിൽ തീപിടിത്തം"
english_title: "Fire breaks out at steel shelving manufacturing company"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/345731/fire-breaks-out-at-steel-shelving-manufacturing-company"
published_at: "2026-03-05T12:36:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a92bf12b95e_aaac.jpg"
keywords: []
---

#  സ്റ്റീൽ അലമാരകൾ നിർമിക്കുന്ന കമ്പനിയിൽ തീപിടിത്തം

> **Lead Summary:** പെരുമ്പാവൂർ : സ്റ്റീൽ അലമാരകൾ നിർമിക്കുന്ന കമ്പനിയിൽ തീപിടിത്തം.

## Article Content

പെരുമ്പാവൂർ : സ്റ്റീൽ അലമാരകൾ നിർമിക്കുന്ന കമ്പനിയിൽ തീപിടിത്തം.

മലയാറ്റൂർ മേനാച്ചേരി വീട്ടിൽ സാജുവിന്റെ ഉടമസ്ഥതയിൽ ഒക്കൽ പഞ്ചായത്ത് 10–-ാം വാർഡിലെ വല്ലം ചൂണ്ടി മുസ്ലിം പള്ളിക്കുസമീപം പ്രവർത്തിക്കുന്നഎസ്‌എം സ്റ്റീൽ അലമാര കമ്പനിക്കാണ് തീപിടിച്ചത്. ബുധൻ പകൽ 2.15നാണ് തീ പടർന്നത്.

കംപ്രസർ, ട്യൂബ്, നോസിൽ, പെയിന്റ് എന്നിവ ഉൾപ്പെടെ ഒരുലക്ഷം രൂപയുടെ ഉപകരണങ്ങൾ കത്തിനശിച്ചു.പെരുമ്പാവൂർ അഗ്നിരക്ഷാനിലയം ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ടി കെ ജയറാമിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളാണ് തീയണച്ചത്. ​

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/345731/fire-breaks-out-at-steel-shelving-manufacturing-company)