---
title: "ഭൂതത്താൻകെട്ടിലെ ബോട്ടിങ്‌ ഇന്ന് ആരംഭിക്കും"
english_title: "Boating at Bhoothathankettu to begin today"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/345722/boating-at-bhoothathankettu-to-begin-today"
published_at: "2026-03-05T12:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9249a93d25_fgtfyu.jpg"
keywords: []
---

# ഭൂതത്താൻകെട്ടിലെ ബോട്ടിങ്‌ ഇന്ന് ആരംഭിക്കും

> **Lead Summary:** കോതമംഗലം : ഭൂതത്താൻകെട്ട്‌ ജലാശയത്തിലെ ബോട്ടിങ്‌ ഇന്ന് പുനഃരാരംഭിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ഭൂതത്താൻകെട്ടിലും സമീപപ്രദേശങ്ങളിലും എത്തുന്ന സഞ്ചാരികൾക്ക് ഏറ്റവും ആകർഷകമായ അനുഭവമായിരുന്നു ഇവിടത്തെ ബോട്ടിങ്‌.

## Article Content

കോതമംഗലം : ഭൂതത്താൻകെട്ട്‌ ജലാശയത്തിലെ ബോട്ടിങ്‌ ഇന്ന് പുനഃരാരംഭിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ഭൂതത്താൻകെട്ടിലും സമീപപ്രദേശങ്ങളിലും എത്തുന്ന സഞ്ചാരികൾക്ക് ഏറ്റവും ആകർഷകമായ അനുഭവമായിരുന്നു ഇവിടത്തെ ബോട്ടിങ്‌.

ടെൻഡർനടപടികൾ പൂർത്തീകരിച്ച് ഇവിടെ ഇറിഗേഷൻ ടൂറിസം പദ്ധതി നടപ്പാക്കാൻ നടപടികൾ ആരംഭിച്ചിരുന്നു. ഡിസംബർ രണ്ടാംവാരം പുനഃരാരംഭിക്കേണ്ടിയിരുന്ന സർവീസ്‌ കോടതി വ്യവഹാരങ്ങൾ വന്നതോടെ തടസ്സപ്പെട്ടു. സർക്കാർതലത്തിൽ നടത്തിയ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും ബോട്ടിങ്‌ ആരംഭിക്കുന്നത്‌.

95 സീറ്റിന്റെയും 45 സീറ്റിന്റെയും 42 സീറ്റിന്റെയും ഒന്നുവീതവും 10 സീറ്റിന്റെ നാലു ബോട്ടിനുമാണ്‌ അനുമതിയായത്‌. വിനോദസഞ്ചാരമേഖലയ്ക്ക് ബോട്ടിങ് കൂടുതൽ ഉണർവ് പകരുമെന്ന്‌ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/345722/boating-at-bhoothathankettu-to-begin-today)