---
title: "ഞണ്ട് കറി കഴിച്ച്‌ അസ്വാസ്ഥ്യം ; യുവാവിന് ദാരുണാന്ത്യം "
english_title: "Young man falls ill after eating crab curry; tragic end"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/345703/young-man-falls-ill-after-eating-crab-curry-tragic-end"
published_at: "2026-03-05T11:12:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a921f055a1f_fcgfgg.jpg"
keywords: []
---

# ഞണ്ട് കറി കഴിച്ച്‌ അസ്വാസ്ഥ്യം ; യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** **എറണാകുളം :** ഞണ്ട് കറി കഴിച്ചുണ്ടായ അസ്വസ്ഥതയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേപ്പനം കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡാണ് മരിച്ചത്.

## Article Content

**എറണാകുളം :** ഞണ്ട് കറി കഴിച്ചുണ്ടായ അസ്വസ്ഥതയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേപ്പനം കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡാണ് മരിച്ചത്.

ശനി രാത്രി ഞണ്ട്കറി കഴിച്ച്‌ ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ആശുപത്രിയിൽ ചികിത്സ നൽകിയെങ്കിലും ബുധൻ ഉച്ചയോടെ മരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4:30ന് ചാത്തമ്മ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ. അച്ഛൻ: പരേതനായ ജൂഡ്. അമ്മ: അന്ന ജൂഡ് ഭാര്യ: നിമ്മി. മകൾ: സെറ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/345703/young-man-falls-ill-after-eating-crab-curry-tragic-end)