---
title: "ജോലിക്ക് പോയ ശേഷം തിരിച്ചുവന്നില്ല; കാണാതായ യുവാവ് തൂങ്ങി മരിച്ച നിലയിൽ "
english_title: "Missing youth found hanging after not returning from work"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/345696/missing-youth-found-hanging-after-not-returning-from-work"
published_at: "2026-03-05T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9161eae671_bjn.jpg"
keywords: []
---

# ജോലിക്ക് പോയ ശേഷം തിരിച്ചുവന്നില്ല; കാണാതായ യുവാവ് തൂങ്ങി മരിച്ച നിലയിൽ 

> **Lead Summary:** **മാവുങ്കാൽ: ** കാണാതായ യുവാവ് തൂങ്ങി മരിച്ച നിലയിൽ. മാവുങ്കാൽ പുതിയകണ്ടം സ്വദേശി കുഞ്ഞിക്കണ്ണൻ, യശോദ ദമ്പതികളുടെ മകൻ സുനിൽ കുമാറിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**മാവുങ്കാൽ: ** കാണാതായ യുവാവ് തൂങ്ങി മരിച്ച നിലയിൽ. മാവുങ്കാൽ പുതിയകണ്ടം സ്വദേശി കുഞ്ഞിക്കണ്ണൻ, യശോദ ദമ്പതികളുടെ മകൻ സുനിൽ കുമാറിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ ജോലിക്കായി വീട്ടിൽ നിന്നും പോയ സുനിൽ കുമാര്‍ തിരിച്ചുവന്നിരുന്നില്ല. തുടർന്ന് രാത്രി തന്നെ കാണാനില്ലെന്ന് കാണിച്ച്ഭാര്യ പി വി ലതിക ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകിയിരുന്നു.

പൊലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് ഇരിയണ്ണിയിൽ ആൾ ഒഴിഞ്ഞ പറമ്പിൽ സുനിൽ കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മക്കൾ: സൗരവ്, ശിവാനി (ഇരുവരുംഅമൃത വിദ്യാലയം വിദ്യാർഥികൾ). സഹോദരങ്ങൾ: സ്വപ്ന, സുനിത.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/345696/missing-youth-found-hanging-after-not-returning-from-work)