---
title: "സ്‌കൂൾ വാനിടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "Sixth grade student dies after being hit by school bus."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/345667/sixth-grade-student-dies-after-being-hit-by-school-bus"
published_at: "2026-03-05T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a8fcc56fa6a_1000399141.png"
keywords: []
---

# സ്‌കൂൾ വാനിടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** മലപ്പുറം : വേങ്ങരയിൽ സ്‌കൂൾ വാനിടിച്ച് വിദ്യാർത്ഥി മരിച്ചു. വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂ‌ളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് റിസ‌്വാനാണ് മരിച്ചത്. വലിയോറ സ്വദേശികളായ മോയൻ ഇസ്‌മായീൽ - നൂറ ദമ്പതികളുടെ മകനാണ്.

## Article Content

മലപ്പുറം : വേങ്ങരയിൽ സ്‌കൂൾ വാനിടിച്ച് വിദ്യാർത്ഥി മരിച്ചു. വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂ‌ളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് റിസ‌്വാനാണ് മരിച്ചത്. വലിയോറ സ്വദേശികളായ മോയൻ ഇസ്‌മായീൽ - നൂറ ദമ്പതികളുടെ മകനാണ്.

സ്‌കൂൾ കഴിഞ്ഞ് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങിയ റിസ്‌വാൻ, വണ്ടിയിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്‌. ഈ സമയം എതിർദിശയിൽ നിന്ന് വന്ന മറ്റൊരു സ്‌കൂൾ വാൻ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/345667/sixth-grade-student-dies-after-being-hit-by-school-bus)