---
title: "എം സി റോഡിൽ ബാപുജി സ്കൂളിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രികന് ദാരുണാന്ത്യം"
english_title: "Lorry and bike collide near Bapuji School on MC Road; Biker dies tragically"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/345483/lorry-and-bike-collide-near-bapuji-school-on-mc-road-biker-dies-tragically"
published_at: "2026-03-04T10:36:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7bf0b42658_gvyguyuy.jpg"
keywords: []
---

# എം സി റോഡിൽ ബാപുജി സ്കൂളിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

> **Lead Summary:** കൂത്താട്ടുകുളം : എം സി റോഡിൽ ബാപുജി സ്കൂളിന് സമീപം ലോറി അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. 

## Article Content

കൂത്താട്ടുകുളം : എം സി റോഡിൽ ബാപുജി സ്കൂളിന് സമീപം ലോറി അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. 

നിയന്ത്രണം നഷ്ടപ്പെട്ട ലോറി ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം ഇടിഞ്ഞുകുഴിയിൽ ജോഫിയുടെ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കേറി. ബൈക്ക് യാത്രകൻ തൽസമയം മരണപ്പെട്ടു. മരിച്ചയാൾ മല്ലപ്പള്ളി സ്വദേശിയാണ്. ലോറിയിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/345483/lorry-and-bike-collide-near-bapuji-school-on-mc-road-biker-dies-tragically)