---
title: "എട്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; സ്വകാര്യ സ്‌കൂൾ ഉടമ പിടിയിൽ"
english_title: "Private school owner arrested for sexually assaulting eighth grader."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/345411/private-school-owner-arrested-for-sexually-assaulting-eighth-grader"
published_at: "2026-03-03T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6e141a7077_1000415311.png"
keywords: []
---

# എട്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; സ്വകാര്യ സ്‌കൂൾ ഉടമ പിടിയിൽ

> **Lead Summary:** എട്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സ്വകാര്യ സ്‌കൂൾ ഉടമ പിടിയിൽ.

## Article Content

എട്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സ്വകാര്യ സ്‌കൂൾ ഉടമ പിടിയിൽ.

ഇയാളെ സഹായിച്ചുവെന്ന കുറ്റത്തിന് ഭാര്യയെയും സ്‌കൂൾ പ്രിൻസിപ്പലിനെയും അറസ്റ്റ് ചെയ്തു. സ്‌കൂൾ ഹോസ്റ്റലിൽ രാത്രിയിൽ മദ്യലഹരിയിലെത്തിയ ഉടമ വിദ്യാർഥിനിയെ വാർഡൻ്റെ മുറിയിലേക്ക് വിളിപ്പിച്ചു പീഡിപ്പിച്ചുവെന്നാണ് പരാതി.

എട്ട് ദിവസമായി പീഡനം തുടർന്നുവെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. പീഡനത്തിനിരയായ കുട്ടി സ്‌കൂളിൽ പരാതിപ്പെട്ടുവെങ്കിലും ഇക്കാലത്ത് ഇത്തരം കാര്യങ്ങൾ സാധാരണമാണെന്ന് മറുപടി നൽകിയ പ്രിൻസിപ്പലും ഉടമയുടെ ഭാര്യയും സംഭവം പുറത്ത് പറയുന്നത് വിലക്കിയെന്നും പരാതിയിൽ ആരോപിച്ചു.

കുറച്ച് ദിവസത്തേക്ക് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികളെ പുറത്തേക്ക് പോകാനും മറ്റുള്ളവരുമായി ആശയവിനിമയം നടത്താനും അനുവദിച്ചില്ല. എന്നാൽ പിന്നീട് പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ഹോസ്റ്റലിൽ താമസിക്കുന്ന മറ്റ് പെൺകുട്ടികൾക്ക് നേരേയും ധനഞ്ജയി ലൈംഗികാതിക്രമം കാട്ടിയെന്ന് സംശയമുണ്ട്. ഇതേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/345411/private-school-owner-arrested-for-sexually-assaulting-eighth-grader)