---
title: "അച്ഛനെയും മകനെയും ബ്ലോക്ക് ഓഫീസിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Father and son found dead near block office"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/345382/father-and-son-found-dead-near-block-office"
published_at: "2026-03-03T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6b2d7e430f_ikdlm.jpg"
keywords: []
---

# അച്ഛനെയും മകനെയും ബ്ലോക്ക് ഓഫീസിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തിരുവനന്തപുരം: നഗരൂരിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. ബ്ലോക്ക് ഓഫീസിന് സമീപമാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

## Article Content

തിരുവനന്തപുരം: നഗരൂരിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. ബ്ലോക്ക് ഓഫീസിന് സമീപമാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

കൊച്ചുണ്ണി (65) മകൻ അഖിൽ (40) എന്നിവരാണ് മരിച്ചത്. വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കാട്ടുപന്നിയെ തുരത്താൻ സമീപത്തെ പുരയിടത്തിൽ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ തട്ടിയതാകാം അപകടത്തിന് കാരണമായത് എന്ന സൂചനകളാണ് ലഭിച്ചിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/345382/father-and-son-found-dead-near-block-office)