---
title: "അപകടകരമായ രീതിയിൽ സർവിസ് നടത്തിയ സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്"
english_title: "Motor Vehicles Department takes action against private buses operating in a dangerous manner"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/345358/motor-vehicles-department-takes-action-against-private-buses-operating-in-a-dangerous-manner"
published_at: "2026-03-03T14:22:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6a1be2563c_bus.jpg"
keywords: []
---

# അപകടകരമായ രീതിയിൽ സർവിസ് നടത്തിയ സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

> **Lead Summary:** കൊച്ചി: അപകടകരമായ രീതിയിൽ സർവിസ് നടത്തിയ സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്.

## Article Content

കൊച്ചി: അപകടകരമായ രീതിയിൽ സർവിസ് നടത്തിയ സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്.

ആർ.ടി.ഒ എൻഫോഴ്സസ്മെൻ്റിൻ്റെ പ്രത്യേക സ്ക്വാഡാണ് പരിശോധന നടത്തിയത്. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുക, സമയക്രമം പാലിക്കാതെ സർവിസ് നടത്തുക, ബസ് സ്റ്റോപ്പുകളിൽ നിർത്താതിരിക്കുക, മദ്യപിച്ച് വാഹനം ഓടിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾക്കെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമീഷന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് നടപടി.

സർവിസ് നടത്താതിരുന്ന രണ്ട് വാഹനങ്ങൾക്കെതിരെ നടപടികളെടുത്തതായും അയോഗ്യമെന്ന് കണ്ടെത്തിയ ഒരു ബസിൻ്റെ ഫിറ്റ്നസ് റദ്ദാക്കിയതായും 66 സ്വകാര്യ ബസുകൾക്ക് ചലാൻ നൽകിയതായും മോട്ടോർവാഹന വകുപ്പ് എൻഫോഴ്സസ്മെന്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/345358/motor-vehicles-department-takes-action-against-private-buses-operating-in-a-dangerous-manner)