---
title: "വൻ ലഹരി വേട്ട ; 32 കിലോ കഞ്ചാവുമായി മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ"
english_title: "Massive drug bust; Three interstate workers arrested with 32 kg of ganja"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/345350/massive-drug-bust-three-interstate-workers-arrested-with-32-kg-of-ganja"
published_at: "2026-03-03T14:10:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a69f0c7309f_ygui.jpg"
keywords: []
---

# വൻ ലഹരി വേട്ട ; 32 കിലോ കഞ്ചാവുമായി മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ

> **Lead Summary:** പെരുമ്പാവൂർ: 32 കിലോ കഞ്ചാവുമായി മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ മിൻഹാജ് ഷെയ്ഖ് , ടുട്ടു ഷെയ്ഖ് , മൗസം ഷെയ്‌ഖ് എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

## Article Content

പെരുമ്പാവൂർ: 32 കിലോ കഞ്ചാവുമായി മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ മിൻഹാജ് ഷെയ്ഖ് , ടുട്ടു ഷെയ്ഖ് , മൗസം ഷെയ്‌ഖ് എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

മാറമ്പിള്ളി കുന്നുവഴിയിൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്‌ച പുലർച്ച ആലുവയിൽ ട്രെയിനിറങ്ങി ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായത്. പൊലീസിനെ കണ്ട് വണ്ടിയിൽനിന്നിറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഒഡിഷയിൽനിന്ന് കിലോഗ്രാമിന് 3000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് പെരുമ്പാവൂരിൽ എത്തിച്ച് കിലോക്ക് 25,000 രൂപ നിരക്കിൽ വിൽപന നടത്തി അടുത്ത ദിവസംതന്നെ മടങ്ങിപ്പോവുകയായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണ സംഘത്തിൽ എ.എസ്.പി ഹാർദിക് മീണ, ഇൻസ്പെക്‌ടർ ജിൻസൺ ഡൊമിനിക്, എസ്.ഐമാരായ പി.എം. റാസിഖ്, ജോസി എം. ജോൺസൺ, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സിപി.ഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്, റോബിൻ ജോയി, രജിത്ത് രാജൻ, എം.പി. ജയന്തി, മുഹമ്മദ് ഷാൻ, കെ.എസ്. സിബിൻ എന്നിവരാണുണ്ടായിരുന്നത്. അടുത്തിടെ വാഴക്കുളത്തുനിന്ന് 51 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/345350/massive-drug-bust-three-interstate-workers-arrested-with-32-kg-of-ganja)