---
title: "കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി ; ബാഗും ലാപ്‌ടോപ്പും കടൽത്തീരത്ത്"
english_title: "Body of missing Malayali woman found; bag and laptop found on beach"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/345316/body-of-missing-malayali-woman-found-bag-and-laptop-found-on-beach"
published_at: "2026-03-03T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a680df7b180_uyyu8u.jpg"
keywords: []
---

# കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി ; ബാഗും ലാപ്‌ടോപ്പും കടൽത്തീരത്ത്

> **Lead Summary:** ഡബ്ലിൻ: ​ അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം ബ്രേ മേഖലയിലെ കടൽത്തീരത്ത് നിന്നും കണ്ടെത്തി.

## Article Content

ഡബ്ലിൻ: ​ അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം ബ്രേ മേഖലയിലെ കടൽത്തീരത്ത് നിന്നും കണ്ടെത്തി.

ഡബ്ലിനിലെ ചെറിവുഡിൽ ഐ ടി പ്രഫഷണലായിരുന്ന അശ്വതി രാജശേഖരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ്‌സ് റിക്രൂട്ട്‌മെന്റ് ഏജൻസിയിലെ ഐ ടി ഉദ്യോഗസ്ഥയായിരുന്നു അശ്വതി. രണ്ട് ദിവസം മുമ്പാണ് യുവതിയെ കാണാതായത്. അശ്വതിയുടെ സുഹൃത്തുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ബെംഗുളുരുവിൽ നിന്നാണ് അശ്വതി അയർലൻഡിൽ എത്തിയത്. ജോലി സംബന്ധമായി സ്ഥലം മാറി അയർലൻഡിലെ ലെറ്റർക്കെന്നിയിൽ പോകാനിരിക്കെയായിരുന്നു അശ്വതിയുടെ മരണം. ലുവാസിലെ യാത്രയ്ക്ക് ശേഷമാണ് അശ്വതിയെ കാണാനില്ലെന്ന് കാട്ടി സുഹൃത്തുക്കൾ പരാതി നൽകിയത്. തുടർന്ന് തീരപ്രദേശങ്ങളായ ഡാൽകി, കിലനി എന്നിവിടങ്ങളിൽ കോസ്റ്റ് ഗാർഡും ഹെലിക്കോപ്റ്ററുകളും തിരച്ചിൽ നടത്തിയിരുന്നു. പിന്നാലെ ഡാൽക്കി ബീച്ചിന് സമീപം യുവതിയുടെ ബാഗും ലാപ്‌ടോപ്പും കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/345316/body-of-missing-malayali-woman-found-bag-and-laptop-found-on-beach)