---
title: "തെങ്ങുകയറ്റ യന്ത്രത്തിന്റെ ബെൽറ്റിൽ കാൽ കുടുങ്ങി തല കീഴായി തൂങ്ങി കിടന്നു ; യുവാവിന് രക്ഷകരായി പിറവത്തെ അഗ്നിശമനസേന"
english_title: "The Piravam fire brigade rescued the young man who was hanging upside down after his leg got caught in the belt of a coconut tree climbing machine."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/345297/the-piravam-fire-brigade-rescued-the-young-man-who-was-hanging-upside-down-after-his-leg-got-caught-in-the-belt-of-a-coconut-tree-climbing-machine"
published_at: "2026-03-03T11:13:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6768d709b7_Untitled-1.jpg"
keywords: []
---

# തെങ്ങുകയറ്റ യന്ത്രത്തിന്റെ ബെൽറ്റിൽ കാൽ കുടുങ്ങി തല കീഴായി തൂങ്ങി കിടന്നു ; യുവാവിന് രക്ഷകരായി പിറവത്തെ അഗ്നിശമനസേന

> **Lead Summary:** **പിറവം:** തെങ്ങിന് മുകളിൽ കുടുങ്ങിയ യുവാവിനെ അഗ്നിശമനസേനയത്തി രക്ഷിച്ചു. മണീട് ഏഴക്കരനാട് ആലുങ്കൽതാഴം ജോർജ് മത്തായിയുടെ വീട്ടുവളപ്പിലെ 45 അടി ഉയരമുള്ള തെങ്ങിൽ കയറിയ ഏഴക്കരനാട് കിഴക്കേ വെട്ടിക്കുഴി സിജു ജോയ് ആണ് അപകടത്തിൽപ്പെട്ടത്.

## Article Content

**പിറവം:** തെങ്ങിന് മുകളിൽ കുടുങ്ങിയ യുവാവിനെ അഗ്നിശമനസേനയത്തി രക്ഷിച്ചു. മണീട് ഏഴക്കരനാട് ആലുങ്കൽതാഴം ജോർജ് മത്തായിയുടെ വീട്ടുവളപ്പിലെ 45 അടി ഉയരമുള്ള തെങ്ങിൽ കയറിയ ഏഴക്കരനാട് കിഴക്കേ വെട്ടിക്കുഴി സിജു ജോയ് ആണ് അപകടത്തിൽപ്പെട്ടത്.

തെങ്ങുകയറ്റ യന്ത്രത്തിന്റെ ബെൽറ്റിൽ കാൽ കുടുങ്ങി തല കീഴായി തൂങ്ങി കിടക്കുകയായിരുന്നു സിജു. പിറവം അഗ്നി രക്ഷാ നിലയത്തിൽ നിന്നും ഗ്രേഡ് സ്റ്റേഷൻ ഓഫീസർ എസ് വിനുവിൻറെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങളിൽ ദീപേഷ് ദിവാകരൻ, എം മഹേഷ്, സി അലക്‌സ് എന്നിവർ ലാഡർ ഉപയോഗിച്ച് തെങ്ങിൽ കയറി സാഹസികമായി റെസ്ക്യൂനെറ്റ് റോപ്പ് എന്നിവ ഉപയോഗിച്ച് മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെസിജു ജോയിയെ സുരക്ഷിതമായി താഴെയിറക്കി പിറവം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിസരവാസികളായ സുകുമാരൻ, ജോയ് എന്നിവർ സേന എത്തുന്നതുവരെ അപകടത്തിൽപ്പെട്ട സിജു ജോയിയെ തെങ്ങിനോട് ചേർത്ത് കെട്ടി താങ്ങി നിർത്തിയിരുന്നു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/345297/the-piravam-fire-brigade-rescued-the-young-man-who-was-hanging-upside-down-after-his-leg-got-caught-in-the-belt-of-a-coconut-tree-climbing-machine)