---
title: "മലയാറ്റൂർ കുരിശുമുടി തീർഥാടനം തുടങ്ങി"
english_title: "Malayattoor Kurisumudi pilgrimage begins."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/345072/malayattoor-kurisumudi-pilgrimage-begins"
published_at: "2026-03-02T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a522fa48f68_1000515936.png"
keywords: []
---

# മലയാറ്റൂർ കുരിശുമുടി തീർഥാടനം തുടങ്ങി

> **Lead Summary:** കാലടി : അമ്പതുനോമ്പിന് തുടക്കംക്കുറിച്ച് മലയാറ്റൂർ കുരിശുമുടി തീർഥാടനത്തിന്റെ ഭാഗമായി ഫൊറോനതല മലകയറ്റം തുടങ്ങി.

## Article Content

കാലടി : അമ്പതുനോമ്പിന് തുടക്കംക്കുറിച്ച് മലയാറ്റൂർ കുരിശുമുടി തീർഥാടനത്തിന്റെ ഭാഗമായി ഫൊറോനതല മലകയറ്റം തുടങ്ങി.

അങ്കമാലി, ഇടപ്പള്ളി, വല്ലം ഫൊറോനകളാണ് ആദ്യഘട്ടത്തിൽ മല കയറിയത്. അടിവാരത്തെ മാർ തോമാസ്ലീഹയുടെ രൂപത്തിനുമുന്നിൽ പ്രാർഥന നടത്തിയാണ് മലകയറ്റം ആരംഭിച്ചത്.

കുരിശുമുടി വൈസ് റെക്‌ടർ ഫാ. ജോസ് ഒഴലക്കാട്ട് പ്രാർഥനാശുശ്രൂഷകർക്ക് കാർമികത്വം വഹിച്ചു. കുരിശിന്റെവഴി ചൊല്ലിയും യേശുവിന്റെ പീഡാനുഭവ സഹനപ്രാർഥന നടത്തിയുമാണ് മലകയറിയത്. തുടർന്ന് കുരിശുമുടിയിൽ കുർബാന നടന്നു. സെബാസ്റ്റ്യൻ മാടശേരി, ഫാ. ജേക്കബ് പുതുശേരി, ഫാ. ലൂക്കോസ് കുന്നത്തൂർ, ഫാ. ആന്റണി നടുവത്തുശേരി എന്നിവർ മലകയറ്റത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/345072/malayattoor-kurisumudi-pilgrimage-begins)