---
title: " ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കയറി അം​ഗപരിമിതനായ യുവാവ് മരിച്ചു"
english_title: "A young man with a limb was killed after being hit by a wheel of a Ketturuppadi during a festival"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/344725/a-young-man-with-a-limb-was-killed-after-being-hit-by-a-wheel-of-a-ketturuppadi-during-a-festival"
published_at: "2026-02-28T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2811ec6834_hvhuujj.jpg"
keywords: []
---

#  ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കയറി അം​ഗപരിമിതനായ യുവാവ് മരിച്ചു

> **Lead Summary:** **അടൂർ: ** പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കയറി അം​ഗപരിമിതനായ യുവാവ് മരിച്ചു. ചെന്നീർക്കര ഊന്നുകൽ സ്വദേശി സജി ബാബു ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം.

## Article Content

**അടൂർ: ** പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കയറി അം​ഗപരിമിതനായ യുവാവ് മരിച്ചു. ചെന്നീർക്കര ഊന്നുകൽ സ്വദേശി സജി ബാബു ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം.

ഉത്സവ ആഘോഷങ്ങളുടെ ഭാഗമായുള്ള കെട്ടുരുപ്പടി നീക്കുന്നതിനിടെ സജിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എം ഡി ബാബുവിൻ്റെയും പൊന്നമ്മയുടേയും മകനാണ്. സഹോദരൻ: സാംകുട്ടി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/344725/a-young-man-with-a-limb-was-killed-after-being-hit-by-a-wheel-of-a-ketturuppadi-during-a-festival)