---
title: "ലേഡീസ് ഹോസ്റ്റലിനുള്ളിൽ വനിതകളെ അതിക്രമിക്കാൻ ശ്രമിച്ചു ; യുവാവ് പിടിയിൽ"
english_title: "Youth arrested for trying to molest women inside ladies hostel"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/344558/youth-arrested-for-trying-to-molest-women-inside-ladies-hostel"
published_at: "2026-02-27T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a143f6b2759_hostel.jpg"
keywords: []
---

# ലേഡീസ് ഹോസ്റ്റലിനുള്ളിൽ വനിതകളെ അതിക്രമിക്കാൻ ശ്രമിച്ചു ; യുവാവ് പിടിയിൽ

> **Lead Summary:** ഇടുക്കി: ഇടുക്കി തൊടുപുഴയിൽ ലേഡീസ് ഹോസ്റ്റലിനുള്ളിൽ വനിതകളെ അതിക്രമിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ.

## Article Content

ഇടുക്കി: ഇടുക്കി തൊടുപുഴയിൽ ലേഡീസ് ഹോസ്റ്റലിനുള്ളിൽ വനിതകളെ അതിക്രമിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ.

അറക്കുളം സ്വദേശി അഖിൽ പി രഘു ആണ് പിടിയിലായത്. മുട്ടം, പൂമാല ലേഡിസ് ഹോസ്റ്റലുകളിലും പ്രതി നേരത്തെ കയറിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. തൊടുപുഴയിലെ ലേഡീസ് ഹോസ്റ്റലിന്റെ മതിൽ ചാടിക്കടന്ന് പ്രതി ഉള്ളിലേക്ക് പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പൂമാലയിലെയും മുട്ടത്തെയും ഹോസ്റ്റലുകളിൽ നേരത്തെ നടന്ന അതിക്രമങ്ങൾക്ക് പിന്നിലും അഖിൽ തന്നെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. പരാതികളെത്തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. ഇയാൾക്കെതിരെ സ്ത്രീകളെ അതിക്രമിക്കാൻ ശ്രമിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/344558/youth-arrested-for-trying-to-molest-women-inside-ladies-hostel)