---
title: "പിറവം പടവെട്ടി പാലം പുനർനിർമ്മിക്കും ; ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി താൽക്കാലിക റോഡ് നിർമ്മാണം ആരംഭിച്ചു"
english_title: "Piravom Padavetti Bridge to be rebuilt; Temporary road construction begins to avoid traffic disruption"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/344540/piravom-padavetti-bridge-to-be-rebuilt-temporary-road-construction-begins-to-avoid-traffic-disruption"
published_at: "2026-02-27T11:59:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a13a40f0852_xdrfy.jpg"
keywords: []
---

# പിറവം പടവെട്ടി പാലം പുനർനിർമ്മിക്കും ; ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി താൽക്കാലിക റോഡ് നിർമ്മാണം ആരംഭിച്ചു

> **Lead Summary:** പിറവം : പെരുവ-പെരുവുമൂഴി റോഡ് നവീകരണത്തിന്റെ ഭാഗമായി വീതികുറഞ്ഞ പിറവം പടവെട്ടി പാലം പുനർനിർമ്മിക്കാൻ തീരുമാനമായി.

## Article Content

പിറവം : പെരുവ-പെരുവുമൂഴി റോഡ് നവീകരണത്തിന്റെ ഭാഗമായി വീതികുറഞ്ഞ പിറവം പടവെട്ടി പാലം പുനർനിർമ്മിക്കാൻ തീരുമാനമായി.

പാലം പുനർനിർമ്മിക്കുന്നതിനിടെ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി സമാന്തരമായി താൽക്കാലിക റോഡ് നിർമ്മാണം ആരംഭിച്ചു.സ്ഥലം സന്ദർശിച്ച അനൂപ് ജേക്കബ് എം.എൽ.എ പ്രവൃത്തികൾ വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്‌തു.

ശ്രീമതി അന്നമ്മ ടോമി (വൈസ് ചെയർപേഴ്‌സൺ), മറ്റ് കൗൺസിലർമാർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/344540/piravom-padavetti-bridge-to-be-rebuilt-temporary-road-construction-begins-to-avoid-traffic-disruption)