---
title: "പിറവം നഗരസഭയുടെ 2026-27 വാർഷിക പദ്ധതിയുടെ രൂപീകരണം ;  വികസന സെമിനാർ  ഉദ്ഘാടനം ചെയ്തു"
english_title: "Piravom Municipality's 2026-27 annual plan formed; Development seminar inaugurated"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/344538/piravom-municipalitys-2026-27-annual-plan-formed-development-seminar-inaugurated"
published_at: "2026-02-27T11:55:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a139558f492_gguyyu.jpg"
keywords: []
---

# പിറവം നഗരസഭയുടെ 2026-27 വാർഷിക പദ്ധതിയുടെ രൂപീകരണം ;  വികസന സെമിനാർ  ഉദ്ഘാടനം ചെയ്തു

> **Lead Summary:** പിറവം : നഗരസഭയുടെ 2026-27 വാർഷിക പദ്ധതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന വികസന സെമിനാർ ബഹു. എം.എൽ.എ. അഡ്വ.അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു.

## Article Content

പിറവം : നഗരസഭയുടെ 2026-27 വാർഷിക പദ്ധതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന വികസന സെമിനാർ ബഹു. എം.എൽ.എ. അഡ്വ.അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു.

കാർഷിക ആരോഗ്യ മേഖലകൾക്ക് ഉണർവേകിയും മാലിന്യ സംസ്ക്കരണത്തിന് ഊന്നൽ നൽകിയും കൂടാതെ പൊതുമാർക്കറ്റ് നവീകരണത്തിനും പുതിയ പ്രൈവറ്റ് ബസ്റ്റാൻ്റിനുള്ള നിർദ്ദേശങ്ങളും അടങ്ങിയ കരട് പദ്ധതി രേഖയാണ് വികസന സെമിനാറിൽ അവതരിപ്പിച്ചത്.

നഗരസഭ ചെയർപേഴ്സ‌ൺ കെ.ആർ. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡെപ്യൂട്ടി ചെയർപേഴ്‌സൺ അന്നമ്മ ഡോമി സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അരുൺ കല്ലറക്കൽ പദ്ധതി വിശദീകരിച്ചു.

വിവിധ വർക്കിംഗ് ഗ്രൂപ്പുകളിൽ നിന്നും വാർഡ് സഭകളിൽ നിന്നും വന്ന പ്രതിനിധികളുടെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും എം.എൽ.എ.യും ചെയർമാനും മറുപടി പറഞ്ഞു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷനും മുൻ നഗരസഭസെക്രട്ടറിയുമായ പി.ആർ. മോഹൻകുമാർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെയ്‌സൺ പുളിക്കൽ, അഡ്വ.ഷിബു തോമസ്, വത്സല വർഗീസ്, ജിൻസി രാജു കൗൺസിലർമാരായ അഡ്വ. ജൂലി സാബു, ഉണ്ണി വല്ലയിൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/344538/piravom-municipalitys-2026-27-annual-plan-formed-development-seminar-inaugurated)